എസ് ഐയുടെ കോളറില്‍ പിടിക്കുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ 5 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് 6 മാസം തടവ് ശിക്ഷ
Mar 19, 2019, 11:35 IST
ഭീമനടി: (www.kasargodvartha.com 19.03.2019) എസ് ഐയുടെ കോളറില്‍ പിടിക്കുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആറു മാസം തടവിന് ശിക്ഷിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ വി സന്തോഷ്, കെ ജെ ബാബു, എ ആര്‍ രജിത്ത്, പി എം മോഹന്‍, ജിജോ സിറിയക് എന്നിവരെയാണ് ഭീമനടി ഗ്രാമീണ ന്യായാലയം ശിക്ഷിച്ചത്. 2016 മെയ് 16ന് രാത്രി 10.25 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചിറ്റാരിക്കാല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി വി രാജനാണ് സംഘത്തിന്റെ അക്രമത്തിനിരയായത്. നിയസഭാ തിരഞ്ഞെടുപ്പുദിവസം രാത്രി കമ്പല്ലൂര്‍ അരിമ്പ റോഡില്‍ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജന്റെ കോളറില്‍ പിടിക്കുകയും പോലീസ് സംഘത്തിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. വിവിധ വകുപ്പുകളിലായി 13 മാസമാണ് തടവ് വിധിച്ചത്. ആറുമാസം ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.
ഭീമനടി ന്യായാലയത്തിലെ ന്യായാധികാരി എ. നിസാമാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിനോദ്കുമാര്‍ ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Congress, Jail, Congress, Attack, Crime, Police, Attack against SI; Imprisonment for 5 Congress workers
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Congress, Jail, Congress, Attack, Crime, Police, Attack against SI; Imprisonment for 5 Congress workers
< !- START disable copy paste -->