city-gold-ad-for-blogger

ആരാധനാലയത്തിനു നേരെയുണ്ടായ തീവെപ്പ്; പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതം

മടിക്കൈ: (www.kasargodvartha.com 24.01.2019) എരിക്കുളത്ത് ആരാധനാലയത്തിനു നേരെയുണ്ടായ തീവെപ്പുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നീലേശ്വരം സിഐ പി നാരായണന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

പരിസരത്തെ സി സി ടി വിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സംഭവം പുലര്‍ച്ചെ രണ്ടു മണിയോടെ ആയതിനാല്‍ ദൃശ്യങ്ങള്‍ മിക്കതും വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്.

അതേസമയം തീവെപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചില യുവാക്കള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. സാമുദായികമായി യാതൊരു സംഘര്‍ഷവും ഉണ്ടാകാത്ത എരിക്കുളത്ത് ആരാധനാലയത്തിനു നേരെ തീവെപ്പുണ്ടായത് പോലീസും രാഷ്ട്രീയ നേതൃത്വങ്ങളും ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.

കഴിഞ്ഞ കുറേ നാളുകളായി എരിക്കുളത്ത് കഞ്ചാവ്- മദ്യ മാഫിയകള്‍ സജീവമാണെന്ന ആരോപണമുണ്ട്. എരിക്കുളത്തെ ഹൈമാസ്റ്റ് വിളക്കുകള്‍ പോലും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചിരുന്നു.
ആരാധനാലയത്തിനു നേരെയുണ്ടായ തീവെപ്പ്; പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതം


Keywords:  Attack against shrine; Police investigation started, Madikai, Kasaragod, news, Attack, Police, enquiry, Investigation, Crime, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia