എസ് എഫ് ഐ പ്രവര്‍ത്തകരെ കോളജില്‍ കയറി അക്രമിച്ച സംഭവത്തില്‍ 15 എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്
Sep 19, 2019, 19:58 IST
കാസര്‍കോട്: (www.kasargodvartha.com 19.09.2019) എസ് എഫ് ഐ പ്രവര്‍ത്തകരെ കോളജില്‍ കയറി അക്രമിച്ച സംഭവത്തില്‍ 15 എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റകരമായ നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു. എസ് എഫ് ഐ പ്രവര്‍ത്തകനും ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ ചെറുവത്തൂര്‍ കൊവ്വലിലെ സിദ്ധാര്‍ത്ഥന്റെ (17) പരാതിയിലാണ് എം എസ് എഫ് പ്രവര്‍ത്തകരായ അഫാദ്, അര്‍ഷാദ്, ധാനിഷ്, കബീര്‍, സനദ്, അക്രം, നാച്ചു തുടങ്ങി കണ്ടാലറിയാവുന്ന 15 ഓളം പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
കമ്പിപ്പാര, വടി, ഡെസ്‌കിന്റെ കാല്‍ എന്നിവയുപയോഗിച്ച് ഫിസിക്‌സ് ഡിപാര്‍ട്‌മെന്റിന് അടുത്തുവെച്ച് സംഘം ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് സിദ്ധാര്‍ത്ഥ് പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് എം എസ് എഫ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതെന്നും പിന്നീട് കാറില്‍ രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് പരാതി.
Related News:
കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Crime, case, Attack against SFI volunteers; Case against 15 MSF workers
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Crime, case, Attack against SFI volunteers; Case against 15 MSF workers
< !- START disable copy paste -->