ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ് ഡി പി ഐ പ്രവര്‍ത്തകനു നേരെ ആക്രമണം; പരിക്കേറ്റ യുവാവ് മംഗളൂരുവില്‍ ചികിത്സയില്‍
Oct 10, 2019, 10:39 IST
മഞ്ചേശ്വരം: (www.kasargodvartha.com 10.10.2019) ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ് ഡി പി ഐ പ്രവര്‍ത്തകനു നേരെ ആക്രമണം. പരിക്കേറ്റ യുവാവ് മംഗളൂരുവില്‍ ചികിത്സയിലാണ്. മിയാപദവ് ലക്ഷംവീട് കോളനിക്ക് സമീപത്തെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍ (25) ആണ് അക്രമത്തിനിരയായത്. മിയാപദവ് ടൗണിന് സമീപം ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഫൈസല്‍ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. മുഖം മൂടി ധരിച്ച് നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലാണ് സംഘമെത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൈവളിഗെ ഭാഗത്തേക്കാണ് അക്രമികള്‍ രക്ഷപ്പെട്ടത്.
അക്രമത്തില്‍ പരിക്കേറ്റ ഫൈസലിനെ ആദ്യം ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു ഹൈലാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന ഫൈസല്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. അക്രമത്തിനുണ്ടായ കാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Attack, Crime, Manjeshwaram, Attack against SDPI activist
< !- START disable copy paste -->