പൊതുസ്ഥലം കൈയ്യേറി കെട്ടിടനിര്‍മാണം നടത്തിയെന്ന പരാതി അന്വേഷിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതായി പരാതി; 10 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Sep 13, 2019, 10:33 IST
ബോവിക്കാനം: (www.kasargodvartha.com 13.09.2019) പൊതുസ്ഥലം കൈയ്യേറി കെട്ടിടനിര്‍മാണം നടത്തിയെന്ന പരാതി അന്വേഷിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതായി പരാതി. സംഭവത്തില്‍ 10 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. ബാവിക്കര കെകെ പുരത്താണു സംഭവം.
അവധി ദിനത്തില്‍ റോഡരികിലെ പുറമ്പോക്കു കൈയ്യേറി ഓഫീസ് കെട്ടിടം നിര്‍മിക്കുന്നുവെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആര്‍ ഡി ഒ അഹ് മദ് കബീര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് റവന്യൂ സംഘം പരിശോധനയ്‌ക്കെത്തിയത്. കെട്ടിടത്തിന്റെ തറ പൊളിച്ചുനീക്കാന്‍ തുടങ്ങിയപ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. പഞ്ചായത്തിന്റെ അനുമതിയില്ലാതെയായിരുന്നു നിര്‍മാണ പ്രവര്‍ത്തിയെന്നും സ്ഥലത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കായില്ലെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നീട് പോലീസിന്റെ സഹായത്തോടെ തറ പൊളിച്ചുനീക്കുകയും ചെയ്തു.
അതേസമയം റവന്യൂ ഉദ്യോഗസ്ഥര്‍ സി പി എമ്മിനു ദാസ്യപ്പണി ചെയ്യുകയാണ്. മുഹമ്മദ് കുഞ്ഞി എന്നയാള്‍ നല്‍കിയ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നതെന്നും മറിച്ചുള്ള പരാതി അടിസ്ഥാനരഹിതമാണെന്നും ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സി പി എം നിര്‍മാണ പ്രവര്‍ത്തി തടസപ്പെടുത്തുകയാണെന്നും മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Bovikanam, case, Police, Top-Headlines, Crime, Attack against Revenue officers; Case against 10 Muslim League volunteers
< !- START disable copy paste -->