എസ് ഐയെ ആക്രമിച്ച സംഭവത്തില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; ഒരാള്‍ അറസ്റ്റില്‍
Oct 27, 2017, 21:50 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 27.10.2017) എസ് ഐയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് എസ് ഐ ഇ കെ മുകുന്ദനെയാണ് വ്യാഴാഴ്ച വൈകിട്ട് മാലോം ടൗണില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം അക്രമിച്ചത്. അക്രമി സംഘത്തില്‍പ്പെട്ട വലിയപ്ലാക്കല്‍ മനോജ് തോമസിനെ സംഭവ സ്ഥലത്തുവെച്ച് എസ് ഐ തന്നെ അറസ്റ്റ് ചെയ്തു. മറ്റ് മൂന്നുപേരും ഓടിരക്ഷപ്പെട്ടു.
പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് വലിയപ്ലാക്കല്‍ മനോജ് തോമസ്, മാര്‍ട്ടിന്‍ ജോര്‍ജ്, കാരിയില്‍ ജോണി, ജോയി എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികളെ അറസ്റ്റ് ചെയ്യാനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
മാലോം ടൗണില്‍ ഗതാഗതം തടസപ്പെടുത്തിക്കൊണ്ട് മത്സ്യ വില്‍പ്പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് എസ് ഐ മുകുന്ദനും മൂന്ന് പോലീസുകാരും സ്ഥലത്തെത്തിയത്. റോഡില്‍ നിന്നും വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാറ്റിയില്ലെങ്കില്‍ എന്തു ചെയ്യുമെന്ന് ആക്രോശിച്ചുകൊണ്ട് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ എസ് ഐയെ അക്രമിക്കുകയായിരുന്നു. ജോയി എസ് ഐയെ പിറകില്‍ നിന്ന് ചവിട്ടുകയും മാര്‍ട്ടിന്‍ കൈ പിടിച്ച് തിരിച്ച് അടിക്കുകയുമായിരുന്നു. മറ്റുള്ളവര്‍ എസ് ഐയുടെ യൂണിഫോം വലിച്ച് കീറുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Vellarikundu, Police, Attack, Case, Accuse, Arrest, Case, Crime, Youth Congress.
മനോജ്