city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡി ഡി എഫ്- കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍; വിവരമറിഞ്ഞെത്തിയ പോലീസിനെ അക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.03.2019) ചിറ്റാരിക്കാലില്‍ ഡി ഡി എഫും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെ അക്രമിച്ച സംഭവത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചിറ്റാരിക്കാല്‍ കൊട്ടാരത്തില്‍ അപ്പു എന്ന ആല്‍ബിന്‍ (23), ഫിലിപ്പ് (23), സിജോ (30), ജോയി എബ്രഹാം (45), വിനു മാത്യു (48), സണ്ണി ജോസഫ് (49), ജോസ് (45), ദീപു ജോസഫ് ചട്ടമല (37), ജോസൂട്ടി (60), സാജു എന്ന ഷാജു മാത്യു (35), ജോസഫ് അഗസറ്റിയന്‍ (56), സണ്ണി നടുവിലെക്കൂര്‍ (50), ജയിംസണ്‍ (42), ഇ പി ചാക്കോ (51), കടുമേനിയിലെ ജോര്‍ജ്ജ് കെ (28), മണ്ഡപത്തെ ബേബി ജോസഫ് (45), ജോബിന്‍ മാത്യു കാറ്റാന്‍കവല, മാത്യു പടിഞ്ഞാര്‍ (50) എന്നിവരുടെ പേരിലാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി ഒന്നില്‍ ചിറ്റാരിക്കാല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

2018 ഏപ്രില്‍ 29ന് ചിറ്റാരിക്കാല്‍ ടൗണില്‍ ഇരു പാര്‍ട്ടിയില്‍പ്പെട്ട പ്രവര്‍ത്തകര്‍ തമ്മില്‍ മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചിറ്റാരിക്കാല്‍ പ്രിന്‍പ്പള്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിബു ജെ, അനില്‍ കെ, രഞ്ജിത്ത് ടി പി എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. അക്രമത്തിലേര്‍പ്പെട്ട ഇരുവിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തകരോടും പോലീസ് പിരിഞ്ഞു പോവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു പ്രകോപനവുമില്ലാതെ എസ് ഐ അടക്കമുള്ള പോലീസുകാരെ ഇവര്‍ യൂണിഫോമില്‍ കയറി പിടിക്കുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് നൂറോളം പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഡി ഡി എഫ്- കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍; വിവരമറിഞ്ഞെത്തിയ പോലീസിനെ അക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു


Keywords:  Kasaragod, Kerala, news, Police, Attack, Crime, Attack against Police; Charge sheet submitted
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia