city-gold-ad-for-blogger

Attack | കവര്‍ച ചെയ്ത ടിപര്‍ ലോറി പിടികൂടുന്നതിനിടെ എസ്ഐ ഉള്‍പെടെയുള്ള സംഘത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; 'പ്രതികൾ ലോറിയുമായി രക്ഷപ്പെട്ടു'

ചീമേനി: (www.kasargodvartha.com) കവര്‍ച ചെയ്ത ടിപര്‍ ലോറി പിടികൂടാനുള്ള ശ്രമത്തിനിടെ എസ്ഐ ഉള്‍പെടെയുള്ള പൊലീസ് സംഘത്തെ ജീപില്‍ ടിപറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പിന്നീട് പ്രതികള്‍ ലോറിയുമായി രക്ഷപ്പെട്ടതായും പരാതി. ബുധനാഴ്ച വൈകുന്നേരം പട്രോളിംഗ് ഡ്യൂടിയിലുണ്ടായിരുന്ന ചീമേനി എസ്ഐ പി രാമചന്ദ്രനെയും, ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെയുമാണ് അക്രമിച്ചതെന്നാണ് പരാതി.

Attack | കവര്‍ച ചെയ്ത ടിപര്‍ ലോറി പിടികൂടുന്നതിനിടെ എസ്ഐ ഉള്‍പെടെയുള്ള സംഘത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; 'പ്രതികൾ ലോറിയുമായി രക്ഷപ്പെട്ടു'

ഇടിയുടെ ആഘാതത്തില്‍ ചീമേനി പൊലീസിന്റെ ബൊലേറോ ജീപ് തകര്‍ന്നു. ഭാഗ്യംകൊണ്ടാണ് പരുക്കേല്‍ക്കാതെ രക്ഷപെട്ടതെന്ന് പൊലീസുകാർ പറയുന്നു. കഴിഞ്ഞ ദിവസം വടകരയില്‍ നിന്നും കവര്‍ച ചെയ്ത ടിപര്‍ ലോറി ചീമേനി പൊലീസ് അതിര്‍ത്തിയില്‍ കടന്നെന്ന വടകര പൊലീസിന്റെ വിവരത്തെതുടര്‍ന്നായിരുന്നു പരിശോധന.

'ഇതനുസരിച്ച് ചീമേനി പ്ലാന്റേഷന്‍ കോര്‍പറേഷന് സമീപം എസ്ഐയും സംഘവും ലോറിക്ക് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് ലോറി പിന്തുടരുകയും, അൽപം സഞ്ചരിച്ച ശേഷം ചള്ളുവക്കോട് ജൻക്ഷനില്‍ വെച്ച് ലോറി മറികടന്ന് മുന്നില്‍ നിര്‍ത്തുകയുമായിരുന്നു. പൊലീസ് ജീപ് മുന്നിലെത്തിയതോടെ നിര്‍ത്തിയ ടിപര്‍ ലോറി പിന്നോട്ടെടുത്ത് ഇടിക്കുകയായിരുന്നു. എസ്ഐ ഇരുന്ന ഭാഗത്താണ് ലോറി ഇടിച്ചത്. ഉടന്‍ ലോറിയുമായി രക്ഷപ്പെടുകയായിരുന്നു', പൊലീസ് പറഞ്ഞു.

Attack | കവര്‍ച ചെയ്ത ടിപര്‍ ലോറി പിടികൂടുന്നതിനിടെ എസ്ഐ ഉള്‍പെടെയുള്ള സംഘത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; 'പ്രതികൾ ലോറിയുമായി രക്ഷപ്പെട്ടു'

സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിനും, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസെടുത്തു.

Keywords: News, Kasaragod, Kerala, Attack, Police, Case, Complaint, Police, Crime, Attack against police; Case registered. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia