city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പശുക്കടത്ത് ആരോപിച്ച് അക്രമം; വ്യാപക പ്രതിഷേധം, സംഘ്പരിവാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുന്നുവെന്ന് മുസ്ലിം ലീഗ്, കാസര്‍കോടിനെ ഉത്തരേന്ത്യയാക്കാന്‍ അനുവദിക്കരുതെന്ന് എസ് ഡി ടി യു, ശക്തമായ നടപടി വേണമെന്ന് എസ് കെ എസ് എസ് എഫ്

കാസര്‍കോട്: (www.kasargodvartha.com 25.06.2019) പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെയും സഹായിയെയും ആക്രമിച്ച് പിക്കപ്പ് വാനും അരലക്ഷം രൂപയും പശുക്കളെയും കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. യുവാക്കളെ അക്രമിച്ച സംഭവത്തെ ഗൗരവമായി കണ്ട് പ്രതികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു.

സംഘ്പരിവാര്‍ സംഘടനകള്‍ തീ കൊള്ളികൊണ്ട് തലചൊറിയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കലാപം സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാന്‍
ശ്രമിക്കുന്നവര്‍ നാടിന്റെ നാശവും, മാനവ സൗഹൃദത്തിന്റെ അന്ത്യവുമാണ് ലക്ഷ്യം വെക്കുന്നതെന്ന് തിരിച്ചറിയണം. കാസര്‍കോടിന്റെ പരിസര പ്രദേശങ്ങളില്‍ നിരപരാധികളെ അരുംകൊല ചെയ്തും, പേര് ചോദിച്ച് മര്‍ദിച്ചും, ആരാധനാലയങ്ങള്‍ തകര്‍ത്തും കലാപത്തിന് കോപ്പു കൂട്ടിയവരുടെ ശ്രമത്തെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ഇഛാശക്തിയും, മതേതര വിശ്വാസികളുടെ ഒറ്റക്കെട്ടായ പരിശ്രമവും കൊണ്ടാണ് ചെറുത്ത് തോല്‍പിക്കാനായത്.

ഇത്തരം ഹീന കൃത്യങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതില്‍ എന്തുകൊണ്ടോ പോലീസ് സംവിധാനം പരാജയ മാണ്. ഇത്തരം കേസുകളില്‍ നിസാരവകുപ്പുകള്‍ ചുമത്തുന്നതും, ദുര്‍ബലമയ തെളിവുകള്‍ സമര്‍പ്പിക്കുന്നതും വഴി കോടതിയില്‍ നിന്നും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് ഖമറുദ്ദീന്‍ കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. അക്രമത്തിനു പിന്നിലെ ഗൂഢാലോചനയും, പോലീസ് വീഴ്ചയും ഉന്നതതല അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ടെന്നും ഖമറുദ്ദീന്‍ വ്യക്തമാക്കി.

ഉത്തരേന്ത്യ പരീക്ഷിക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തെ മുളയിലെ നുള്ളാന്‍ മനുഷ്യനന്മ ആഗ്രഹിക്കുന്ന ജനസമൂഹം ഒറ്റകെട്ടായി നിലകൊള്ളണം. ഭരണഘടന അനുവദിച്ച അവകാശം ഹനിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റുകളുടെ നടപടി അവസാനിപ്പിച്ചേ മതിയാകൂ. പരമ്പരാഗത ജീവിത
രീതിയും, തൊഴിലും, വിശ്വാസ ആചാരങ്ങളും സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു.

ഫാമിലേക്ക് പശുവിനെയും കൊണ്ട് വന്ന പിക്കപ്പ് വാന്‍ തടഞ്ഞു തൊഴിലാളികളെ ക്രൂരമായി മര്‍ദിക്കുകയും പണം അപഹരിക്കുകയും വാന്‍ തട്ടിയെടുക്കികയും ചെയ്ത സംഘ്പരിവാര്‍ ക്രിമിനലുകളെ ശക്തമായ വകുപ്പുകള്‍ ചാര്‍ത്തി ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് എസ് ഡി ടി യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാസര്‍കോടിനെ മറ്റൊരു ഉത്തരേന്ത്യയാക്കുവാന്‍ അനുവദിക്കരുത്. കൃഷി ആവശ്യങ്ങള്‍ക്കും മറ്റും മൃഗങ്ങളെ കൊണ്ട് വരുന്നവരും ഗുഡ്‌സ് വാഹനങ്ങളില്‍ ജോലി ചെയ്യുന്നവരും സ്വയരക്ഷക്കുള്ള സംവിധാനം സ്വീകരിക്കണമെന്നും എസ് ഡി ടി യു ജില്ലാ പ്രസിഡണ്ട് അഷ്റഫ് കോളിയടുക്കം, സെക്രട്ടറി സാലി നെല്ലിക്കുന്ന്, വൈസ് പ്രസിഡന്റ് ഫൈസല്‍ കോളിയടുക്കം എന്നിവര്‍ അറിയിച്ചു.

യുവാക്കളെ അക്രമിച്ച സംഭവത്തെ ഗൗരവമായി കണ്ട് പ്രതികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ് കെ എസ് എസ് എഫ് സൈബര്‍ വിംഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഇര്‍ഷാദ് ഹുദവി ബെദിര ആവിശ്യപ്പെട്ടു. കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെ യു എ പി എ  ചുമത്തി അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമിക്കേണ്ടതെന്നും ഇവര്‍ക്ക് ഒത്താശ ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് ജാഗ്രത കാണിക്കണമെന്നും, കാസര്‍കോടിന്റെ മത സൗഹാര്‍ദം സംരക്ഷിക്കുന്നതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, മത- സാംസ്‌കാരിക സംഘടനകളും ഒന്നിച്ച് നില്‍ക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related News:
പശുക്കടത്ത് ആരോപിച്ച് അക്രമം; 6 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു, പ്രതികള്‍ക്കായി അന്വേഷണം, സംഘം കടത്തിക്കൊണ്ടുപോയ പിക്കപ്പ് വാന്‍ വിട്‌ളയില്‍ കണ്ടെത്തി


പശുക്കടത്ത് ആരോപിച്ച് അക്രമം; വ്യാപക പ്രതിഷേധം, സംഘ്പരിവാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുന്നുവെന്ന് മുസ്ലിം ലീഗ്, കാസര്‍കോടിനെ ഉത്തരേന്ത്യയാക്കാന്‍ അനുവദിക്കരുതെന്ന് എസ് ഡി ടി യു, ശക്തമായ നടപടി വേണമെന്ന് എസ് കെ എസ് എസ് എഫ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Attack, Crime, Muslim-league, Attack against Pickup driver and Helper; Protest
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia