നഗരസഭയില്‍ ഓഫീസില്‍ കയറി ജീവനക്കാര്‍ക്കു നേരെ അക്രമം; രണ്ടംഗ സംഘത്തിനെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Mar 16, 2019, 19:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.03.2019) കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം ഓഫീസില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം പെരിങ്ങോംമല സ്വദേശി സജി കുമാറിന്റെ പരാതിയില്‍ ചെറുവത്തൂര്‍ ഓരിയിലെ കെ പി പ്രകാശന്‍ (54), കാലിക്കടവിലെ കുഞ്ഞൂട്ടി (53) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി ഒന്ന് കുറ്റപത്രം സമര്‍പ്പിച്ചത്.
2019 ജനുവരി 28നാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ നഗരസഭ ആരോഗ്യ വിഭാഗത്തില്‍ നല്‍കിയ പരാതിയില്‍ നടപടി എടുക്കാന്‍ വൈകിയതിന്റെ വിരോധത്തില്‍ ഓഫീസില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ സജി കുമാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി അക്രമികള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, court, Attack, Crime, Attack against municipal staff; Charge sheet submitted
< !- START disable copy paste -->
Keywords: Kasaragod, Kerala, news, court, Attack, Crime, Attack against municipal staff; Charge sheet submitted
< !- START disable copy paste -->