വ്യാപാരിയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നില്‍ കവര്‍ച്ചാസംഘമാണെന്ന് സൂചന
Oct 18, 2017, 18:02 IST
കാസര്‍കോട്: (www.kasargodvartha.com 18/10/2017) രാത്രി കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പിച്ചത് കവര്‍ച്ചാ സംഘമാണെന്ന് സൂചന. കുമ്പള ബദ്രിയ നഗര്‍ സ്വദേശിയും ബങ്കരക്കുന്നിലെ കെ കെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ സൈനുദ്ദീനെ(50)നെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ബങ്കരക്കുന്നില്‍ വെച്ച് മുഖംമൂടിസംഘം ആക്രമിച്ചത്.
നേരത്തെ ബൈക്ക് മോഷണക്കേസില്‍ പ്രതിയായ യുവാവ് ഉള്‍പെടുന്ന സംഘമാണ് അക്രമം നടത്തിയതെന്നാണ് നിഗമനം. കടയടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന സൈനുദ്ദീന്റെ കൈവശം പണമുണ്ടാകുമെന്ന നിഗമനത്തിലാണ് അക്രമം നടത്തിയത്. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ വീടിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. എം എല്‍ എയുടെ വീട്ടിലെ സി സി ടി വി ക്യാമറയില്‍ അക്രമികളുടെ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും മുഖം മൂടി ധരിച്ചിരുന്നതിനാല്‍ വ്യക്തതയില്ല.
സംഭവം നടക്കുന്നതിന് മുമ്പ് ബങ്കരക്കുന്നും പരിസരങ്ങളിലും സംശയസാഹചര്യത്തില്‍ കാണപ്പെട്ടിരുന്ന ചിലരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളുടെ വീടുകളില്‍ പോലീസ് റെയ്ഡ് ചെയ്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഘം ബംഗളൂരുവിലേക്ക് കടന്നതായി സൂചനയുണ്ട്. എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Attack, Merchant, Crime, Police, Investigation, Case, Accuse, News, Sainudheen.