പച്ചക്കറി മൊത്തവിതരണക്കാരനെ കണ്ണില്‍ മുളകുപൊടി വിതറി 3 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം; സി സി ടി വി ക്യാമറകള്‍ പരിശോധിച്ചു
Jun 8, 2019, 13:41 IST
കാസര്‍കോട്: (www.kasargodvartha.com 08.06.2019) പച്ചക്കറി മൊത്തവിതരണക്കാരനെ കണ്ണില്‍ മുളകുപൊടി വിതറി മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൊഗ്രാല്‍ പുത്തൂരിലെ സതീശന്‍ (45) ആണ് കൊള്ളയ്ക്കിരയായത്. മെയ് 27ന് പുലര്‍ച്ചെ 5.30 മണിയോടെയാണ് സംഭവം. മംഗളൂരുവില്‍ നിന്ന് പച്ചക്കറിയടക്കമുള്ള സാധനങ്ങള്‍ കൊണ്ടുവന്ന് കടകളില്‍ എത്തിച്ചുകൊടുക്കുന്നയാളാണ് സതീശന്‍. തിങ്കളാഴ്ച പുലര്‍ച്ചെ മംഗളൂരുവിലേക്ക് പോകാനായി ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോവുന്നതിനിടെ പതിയിരുന്ന രണ്ടംഗ സംഘം ചാടിവീണ് മുളകുപൊടി മുഖത്തേക്ക് എറിയുകയും കൈവശമുണ്ടായിരുന്ന പണം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് സതീശന്റെ പരാതി.
സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ ജില്ലാ പോലീസ് ചീഫിന്റെ കീഴിലുള്ള പ്രത്യേക സംഘം പ്രതികള്‍ സഞ്ചരിക്കാനിടയുള്ള പ്രദേശങ്ങളിലെ സി സി ടി വി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. സംഭവം നടന്ന സ്ഥലത്തെ ചുറ്റുവട്ടത്തുള്ള നിരവധി ക്യാമറകള്‍ പരിശോധിച്ചു കഴിഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ആരെങ്കിലും നാട്ടില്‍ നിന്നും മുങ്ങിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരുന്നു. പ്രതികളെ എത്രയും വേഗത്തില്‍ പിടികൂടാന്‍ നാട്ടുകാരും വ്യാപാരികളും പോലീസിനെ സഹായിക്കുന്നുണ്ട്. പ്രതികളെ പിടികൂടിയാല്‍ നേരത്തെ നടന്ന സമാന പിടിച്ചുപറി കേസുകള്‍ക്കും തുമ്പാകുമെന്നാണ് പോലീസ് കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Crime, Mogral puthur, Attack, Attack against merchant; police investigation tighten
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Crime, Mogral puthur, Attack, Attack against merchant; police investigation tighten
< !- START disable copy paste -->