പള്ളി ഇമാമിനെ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തില്‍ 2 പേര്‍ക്കെതിരെ കേസെടുത്തു
Mar 22, 2019, 10:54 IST
കാസര്‍കോട്: (www.kasargodvartha.com 22.03.2019) പള്ളി ഇമാമിനെ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നെല്ലിക്കുന്ന് ജംഗ്ഷനിലെ നൂര്‍ മസ്ജിദ് ഇമാമും കര്‍ണാടക കല്‍മടുക്ക ഉച്ചില ഹൗസില്‍ അബ്ദുല്‍ ഖാദറിന്റെ മകനുമായ അബ്ദുല്‍ നാസര്‍ സഖാഫി (26) ആണ് ആക്രമിക്കപ്പെട്ടത്.
വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. നെല്ലിക്കുന്ന് വലിയ ജുമാമസ്ജിദ് ക്യാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇടവഴിയിലൂടെ മടങ്ങുകയായിരുന്ന തന്നെ ബൈക്കിലെത്തിയ സംഘം കണ്ണില്‍ മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ നാസറിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇമാം ആക്രമിക്കപ്പെടുന്നതിന് 2 ദിവസം മുമ്പ് അജ്ഞാത നമ്പറില്‍ നിന്നും വാട്സാപ്പിലേക്ക് വധഭീഷണിയെത്തി
വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. നെല്ലിക്കുന്ന് വലിയ ജുമാമസ്ജിദ് ക്യാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇടവഴിയിലൂടെ മടങ്ങുകയായിരുന്ന തന്നെ ബൈക്കിലെത്തിയ സംഘം കണ്ണില്‍ മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ നാസറിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Related News:
കാസര്‍കോട്ട് പള്ളി ഇമാമിനെ ഇരുളിന്റെ മറവില്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു, ആക്രമം നടത്തിയത് ബൈക്കിലെത്തിയ സംഘം
കാസര്‍കോട്ട് പള്ളി ഇമാമിനെ ഇരുളിന്റെ മറവില്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു, ആക്രമം നടത്തിയത് ബൈക്കിലെത്തിയ സംഘം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kerala, news, case, Police, Top-Headlines, Crime, Investigation, Nellikunnu, Attack against Masjid Imam; Case against 2
< !- START disable copy paste -->
Keywords : Kasaragod, Kerala, news, case, Police, Top-Headlines, Crime, Investigation, Nellikunnu, Attack against Masjid Imam; Case against 2
< !- START disable copy paste -->