യു ഡി എഫ് വനിതാ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളകുപൊടി കലക്കിയൊഴിച്ച സംഭവത്തില്‍ 2 പേര്‍ക്കെതിരെ കേസെടുത്തു
Apr 28, 2019, 10:21 IST
നീലേശ്വരം: (www.kasargodvartha.com 28.04.2019) യു ഡി എഫ് വനിതാ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളകുപൊടി കലക്കിയൊഴിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മഹിളാ കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം പ്രസിഡണ്ട് കൂടിയായ പള്ളിക്കര മനയത്ത് ഹൗസില്‍ ഇ എന്‍ പദ്മാവതി (60) യുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്.
പള്ളിക്കര സെയ്ന്റ് ആന്‍സ് എ യു പി സ്‌കൂളിലെ 27-ാം ബൂത്തില്‍ പോളിംഗ് ഏജന്റായിരുന്ന പദ്മാവതി. പോളിങ് കഴിഞ്ഞിറങ്ങിയപ്പോള്‍ ഭീഷണിയുണ്ടായിരുന്നതായും വീട്ടിലേക്ക് തിരിച്ചുപോവുന്നതിനിടെ ബൈക്കിലെത്തിയ സംഘം മുളക് കലര്‍ത്തിയ വെള്ളം ഒഴിച്ചെന്നാണ് പദ്മാവതിയുടെ പരാതി. കണ്ണട ധരിച്ചതിനാലും കൈയിലുണ്ടായിരുന്ന വെള്ളക്കുപ്പി കൊണ്ട് കൈ തട്ടിയതിനാലും കണ്ണില്‍ വീണില്ലെന്നും പരാതിയില്‍ പറയുന്നു. സമീപവാസികളാണ് ഓടിയെത്തിയാണ് ഇവര്‍ക്ക് മുഖം കഴുകാന്‍ വെള്ളമെത്തിച്ചുകൊടുത്തത്.
സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, case, Police, Attack against Lady Booth agent; Case against 2
< !- START disable copy paste -->