city-gold-ad-for-blogger

ഗൃഹപ്രവേശനത്തിനൊരുങ്ങിയ വീടുള്‍പെടെ രണ്ടു വീടുകള്‍ക്കു നേരെ ഇരുട്ടിന്റെ മറവില്‍ അക്രമം; വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു, കിണറ്റില്‍ തള്ളി

ബോവിക്കാനം: (www.kasargodvartha.com 06.11.2018) മുളിയാര്‍ അമ്മങ്കോട്ട് ഗൃഹപ്രവേശനത്തിനൊരുങ്ങിയ വീടുള്‍പെടെ രണ്ടു വീടുകള്‍ക്കു നേരെ ഇരുട്ടിന്റെ മറവില്‍ ആക്രമണം. വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ഉപകരണങ്ങള്‍ കിണറ്റില്‍ തള്ളുകയും ചെയ്തു. ബോവിക്കാനത്തെ കല്ലുകെട്ട് മേസ്ത്രി എ വി ബാലകൃഷ്ണന്‍, ബേപ്പിലെ രാജേഷ് എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. അടുത്ത മാസം ഒമ്പതിന് ബാലകൃഷ്ണന്റെ വീടിന്റെ ഗ്രഹപ്രവേശനം നിശ്ചയിച്ചിരുന്നു. ഈ വീട്ടിലെ സ്വിച്ച്‌ബോര്‍ഡുകളും വെള്ളത്തിന്റെ ടാപ്പുകളുമാണ് നശിപ്പിച്ചത്. രാജേഷിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപയുടെ മരഉരുപ്പടികള്‍ കവര്‍ച്ച ചെയ്തു. ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നും 100 മീറ്റര്‍ അകലെയാണ് രാജേഷിന്റെ വീട്. വീടിന്റെ പിറകുവശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ജനല്‍ ഫ്രെയിമുകളും വീപ്പയും എടുത്ത് കിണറ്റില്‍ തള്ളുകയായിരുന്നുവെന്ന് രാജേഷ് പരാതിപ്പെട്ടു. മോട്ടോറിന്റെ പൈപ്പ് മുറിച്ച് ചെറുകഷണങ്ങളാക്കിയ നിലയിലാണ്. മൊത്തം 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി രാജേഷ് പറഞ്ഞു.

വിവരമറിഞ്ഞ് ആദൂര്‍ എസ് ഐ കെ വി രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
ഗൃഹപ്രവേശനത്തിനൊരുങ്ങിയ വീടുള്‍പെടെ രണ്ടു വീടുകള്‍ക്കു നേരെ ഇരുട്ടിന്റെ മറവില്‍ അക്രമം; വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു, കിണറ്റില്‍ തള്ളി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Bovikanam, Top-Headlines, Attack, Crime, House, Attack against houses at Muliyar
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia