ഇരുളിന്റെ മറവില്‍ ഹോട്ടലിനു നേരെ അക്രമം; സി സി ടി വി തകര്‍ത്ത ശേഷം ഹോട്ടല്‍ തകര്‍ത്തു
May 28, 2019, 17:48 IST
മഞ്ചേശ്വരം: (www.kasargodvartha.com 28.05.2019) മഞ്ചേശ്വരത്ത് ഇരുളിന്റെ മറവില്‍ ഹോട്ടലിനു നേരെ അക്രമം. സി സി ടി വി തകര്‍ത്ത ശേഷം ഹോട്ടല്‍ അടിച്ചു തകര്‍ത്തു. തൂമിനാടിലെ അറേബ്യന്‍ മെക്സിക്കോ ഹോട്ടലാണ് അജ്ഞാത സംഘം അടിച്ചുതകര്‍ത്തത്. ഹോട്ടലിന്റെ പുറത്തെ സി സി ടി വി ക്യാമറ ആദ്യം തകര്‍ക്കുകയും തുടര്‍ന്ന് ഹോട്ടലിന്റെ ഗ്ലാസുകളും ഫര്‍ണിച്ചറുകളും തകര്‍ക്കുകയായിരുന്നു.
പുലര്‍ച്ചെ രണ്ടു മണി വരെ ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നു. ജീവനക്കാര്‍ ഹോട്ടല്‍ പൂട്ടി പോയതിനു ശേഷമാണ് ആക്രമണമുണ്ടായത്. രണ്ട് ദിവസം മുമ്പ് തൂമിനാട്ടിലെ ഹണി ബേക്കറിയുടെ ഗ്ലാസുകള്‍ തകര്‍ത്തിരുന്നു. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Crime, Hotel, Attack against hotel in Manjeshwaram
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Attack, Crime, Hotel, Attack against hotel in Manjeshwaram
< !- START disable copy paste -->