ആശുപത്രിക്കു നേരെയുണ്ടായ ആക്രമണം; പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം
Sep 23, 2019, 13:29 IST
കാസര്‍കോട്: (www.kasargodvartha.com 23.09.2019) സ്വകാര്യാശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം ഇല്ലാതാക്കി സംഘര്‍ഷമുണ്ടാക്കാനുളള ശ്രമമാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ എന്നിവര്‍ ആരോപിച്ചു. പോലീസ് ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തണം. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലാണ് അക്രമം നടത്തിയതെന്ന പതിവ് പല്ലവി പറയാതെ പ്രതികളെ പിടികൂടി ജയിലിലടക്കാന്‍ പോലീസ് തയ്യാറാകണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഒരു വിഭാഗത്തിന് നേരെ നിരന്തരമായി അക്രമങ്ങള്‍ നടത്തുന്ന ഇത്തരം സംഘങ്ങള്‍ ഇപ്പോള്‍ സ്ഥാപനങ്ങള്‍ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടികള്‍ അധികാരികള്‍ സ്വീകരിച്ചില്ലെങ്കില്‍ നാടിന്റെ സൈ്വര്യജീവിതം തകരുമെന്നും വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
അക്രമികളുടെ അഴിഞ്ഞാട്ടത്തെ അധികാരികള്‍ നിസാരവല്‍ക്കരിക്കരുതെന്നും കുറ്റക്കാരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും എസ് ഡി പി ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് അധികാരികളുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. ഇപ്പോള്‍ ആതുരശുശ്രൂഷ കേന്ദ്രത്തിനു നേരെയാണ് അക്രമണം നടന്നിട്ടുള്ളത്. ഇത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് മണ്ഡലം പ്രസിഡന്റ് സകരിയ്യ കുന്നില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഗഫൂര്‍ നായന്മാര്‍മൂല എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, hospital, accused, Attack, Crime, Attack against Hospital; need to take strict action against accused
< !- START disable copy paste -->