പുകവലി തടഞ്ഞ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായ അക്രമം; കാപ്പ കേസില്‍ ജയിലില്‍ നിന്നുമിറങ്ങിയ പ്രതി അറസ്റ്റില്‍
Jul 4, 2019, 10:21 IST
പൊയ്‌നാച്ചി: (www.kasargodvartha.com 04.07.2019) ഹോട്ടലിലെ അടുക്കളയ്ക്കുസമീപത്തെ മുറിയിലിരുന്ന് പുകവലിക്കുന്നത് തടഞ്ഞ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ അക്രമം നടത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ മുഹമ്മദലി (35)യെയാണ് മേല്‍പറമ്പ് എസ് ഐ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. പോക്‌സോ, വധശ്രമം തുടങ്ങി 12 ലധികം കേസുകളില്‍ പ്രതിയായ മുഹമ്മദലി കാപ്പ ചുമത്തിയതിനെ തുടര്‍ന്ന് തടവിലായിരുന്നു. അടുത്തിടെയാണ് ജയിലില്‍ നിന്നുമിറങ്ങിയതെന്ന് പോലീസ് അറിയിച്ചു.
ഉദുമ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി ഗോവിന്ദന്‍, ചട്ടഞ്ചാല്‍ ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി നാരായണന്‍, കെ അഭിലാഷ്, പി രവീന്ദ്രന്‍ എന്നിവരെയാണ് ചൊവാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചട്ടഞ്ചാല്‍ ടൗണില്‍ വെച്ച് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മുഹമ്മദലിയടക്കം രണ്ടു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മുഹമ്മദലിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, case, Crime, Hotel, Melparamba, chattanchal, Uduma, Attack against Health department officers; accused arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, case, Crime, Hotel, Melparamba, chattanchal, Uduma, Attack against Health department officers; accused arrested
< !- START disable copy paste -->