കൂടെയുള്ളത് ഭാര്യയല്ലെന്ന് ബീച്ചിലെത്തിയ ഭര്‍ത്താവിനോട് സദാചാര ഗുണ്ടകള്‍; യുവതിയുടെ പരാതിയില്‍ 19 പേര്‍ക്കെതിരെ കേസ്; ഒരാള്‍ പിടിയില്‍
Apr 18, 2018, 11:49 IST
കാസര്‍കോട്: (www.kasargodvartha.com 18.04.2018) ബീച്ചില്‍ സായാഹ്ന കാഴ്ച കാണാനെത്തിയ ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം. യുവതിയെ കൈക്ക് കടന്ന് പിടിച്ച് അപമാനിക്കാനും ശ്രമിച്ചു. ചേരങ്കൈ കടപ്പുറത്ത് കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. കാസര്‍കോട് മാര്‍ക്കറ്റ് റോഡിലെ 29 കാരിയുടെ പരാതിയില്‍ 19 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഇതില്‍ ഒരാള്‍ പോലീസ് പിടിയിലായി. കൂടെയുള്ളത് ഭാര്യയല്ലെന്ന് പറഞ്ഞായിരുന്നു യുവാക്കളുടെ സദാചാര ഗുണ്ടാ ആക്രമണം. തങ്ങളുടെ കേന്ദ്രമാണിതെന്നും, തങ്ങളുടെ അനുമതിയില്ലാതെ ഇവിടേക്ക് പ്രവേശനമില്ലെന്നുമായിരുന്നു ഇവരുടെ വാദം. ഭര്‍ത്താവിനെ സദാചാര ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുകയും യുവതിയുടെ കൈയ്യില്‍ കടന്നുപിടിച്ച് അപമാനിക്കുകയും തള്ളിയിടുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
യുവതി വിവരം പോലീസിലറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അക്രമികളിലൊരാളെ പിടികൂടുകയായിരുന്നു. പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനെ തടഞ്ഞ് പ്രതികളെ രക്ഷപ്പെടുത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ചേരങ്കൈ കടപ്പുറത്തെ പി.കെ. അബ്ദുല്‍ ഹമീദ് (34), ഖാദര്‍ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സദാചാര ഗുണ്ടാ സംഘത്തില്‍പ്പെട്ട ഫാറൂഖ് (22) ആണ് പിടിയിലായത്.
ഇയാസ്, സഹദ്, മുസ്തഫ കണ്ടാലറിയാവുന്ന 15 പേര് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മറ്റ് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Top-Headlines, Kasaragod, Kerala, News, Women, Morality's Attack, Couples, Complaint, Police case, Crime, Attack against couples; one held. < !- START disable copy paste -->