കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെയും മകളെയും കാര്‍ തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് വധിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍
Sep 12, 2018, 11:16 IST
നീലേശ്വരം: (www.kasargodvartha.com 12.09.2018) കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെയും മകളെയും തടഞ്ഞ് നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഉദുമ കാപ്പില്‍ സ്വദേശി മുഹമ്മദ് കുഞ്ഞി, ഭാര്യ തൈകടപ്പുറത്തെ സീനത്ത്, പതിനേഴുകാരിയായ മകള്‍ എന്നിവരെയാണ് മുഹമ്മദിന്റെ സഹോദരന്‍ സാബിറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ക്വട്ടേഷന്‍ സംഘം വധിക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മുഹമ്മദും ഭാര്യയും മകളും തൈക്കടപ്പുറത്തെ സഹോദരിയുടെ വീട്ടിലേക്ക് കാറില്‍ പോകുമ്പോള്‍ കെഎല്‍ 60 എം 2114 സ്വിഫ്റ്റ് കാറില്‍ വന്ന സാബിറും മറ്റു മൂന്നുപേരും ഇവരുടെ കാറിന്റെ പിറകില്‍ ഇടിച്ച് നിര്‍ത്തുകയും മൂവരെയും കാറില്‍ നിന്നും വലിച്ചിറക്കി പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാല്‍ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ നീലേശ്വരം എസ്ഐ ശ്രീദാസനും സംഘവും സാബിറിനെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ രക്ഷപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Crime, Assault, Attack, case, Police, Attack against couples; one arrested
< !- START disable copy paste -->