മുന്‍ പഞ്ചായത്ത് പ്രസിഡണ്ടായ കോണ്‍ഗ്രസ് നേതാവിനെ വധിക്കാന്‍ ശ്രമം; പിന്നില്‍ സി പി എം പ്രവര്‍ത്തകരെന്ന് ആരോപണം
Mar 17, 2020, 20:28 IST
പെരിയ: (www.kasargodvartha.com 17.03.2020) മുന്‍ പഞ്ചായത്ത് പ്രസിഡണ്ടായ കോണ്‍ഗ്രസ് നേതാവിനെ വധിക്കാന്‍ ശ്രമം. പുല്ലൂര്‍-പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ സി കെ അരവിന്ദനു നേരെയാണ് ആക്രമണമുണ്ടായത്. പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അരവിന്ദനെ ചാലിങ്കാലില്‍ വെച്ച് പ്രകോപനമില്ലാതെ സി.പി.എം പ്രവര്‍ത്തകന്‍ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ അരവിന്ദനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പെരിയ ഇരട്ടക്കൊലപാതകത്തിനു പിന്നാലെ പെരിയയിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് കോണ്‍ഗ്രസ് നേതാവിനു നേരെ ആക്രമണമുണ്ടായത്.
അക്രമത്തില്‍ ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമം നടത്തിയവരെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ഇല്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ഉണ്ടാകുമെന്നും ഹക്കീം കുന്നില്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kasaragod, Kerala, news, Periya, CPM, Crime, Attack, Attack against Congress leader
< !- START disable copy paste -->