city-gold-ad-for-blogger

സൈനുല്‍ ആബിദ് കൊലക്കേസിലെ പ്രതിയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 08.07.2019) തളങ്കരയിലെ എസ് ഡി പി ഐ പ്രവര്‍ത്തകനായിരുന്നു സൈനുല്‍ ആബിദിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി വിദ്യാനഗര്‍ നെല്‍ക്കള കോളനിയിലെ പ്രശാന്തിനെ (33) വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകരെ കാസര്‍കോട് സി ഐ എ വി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

പച്ചക്കാട്ടെ മുഹമ്മദ് അസ്ഹറുദ്ദീന്‍ (26), അണങ്കൂരിലെ അബൂബക്കര്‍ സുഹൈല്‍ (24) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 30 ന് രാത്രി വിദ്യാനഗര്‍ ഗവ. കോളേജിന് സമീപം വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രശാന്ത് ബൈക്കില്‍ പോകുമ്പോള്‍ കണ്ണൂര്‍ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ ആറംഗ സംഘം കാര്‍ ബൈക്കിലിടിച്ച് വീഴ്ത്തിയ ശേഷം കുത്തിപരിക്കേല്‍പിച്ചുവെന്നാണ് കേസ്.

പ്രശാന്ത് സമീപത്തെ ഒരു ആശുപത്രിയിലേക്ക് ഓടി കയറിയാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ യുവാവ് പിന്നീട് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സതേടി. കാര്‍ സംഭവം നടന്ന പിറ്റേ ദിവസം വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഇനി നാല് പേരെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

2014 ഡിസംബര്‍ 14 ന് സൈനുല്‍ ആബിദിനെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയും ബി എം എസ് പ്രവര്‍ത്തകനുമാണ് അക്രമത്തിനിരയായ പ്രശാന്ത്.

Related News:
സൈനുല്‍ ആബിദ് വധക്കേസിലെ പ്രതിയായ ബി എം എസ് പ്രവര്‍ത്തകനെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊല്ലാന്‍ശ്രമം; 6 എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

ബി എം എസ് പ്രവര്‍ത്തകന് നേരെയുണ്ടായ വധശ്രമം; അക്രമികള്‍ സഞ്ചരിച്ച കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള കാര്‍ പിടികൂടി, പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന
സൈനുല്‍ ആബിദ് കൊലക്കേസിലെ പ്രതിയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Attack, Murder-attempt, Murder-case, Crime, Attack against BMS worker; 2 arrested
  < !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia