city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി എം എസ് പ്രവര്‍ത്തകന് നേരെയുണ്ടായ വധശ്രമം; അക്രമികള്‍ സഞ്ചരിച്ച കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള കാര്‍ പിടികൂടി, പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

കാസര്‍കോട്: (www.kasargodvartha.com 01.07.2019) ബി എം എസ് പ്രവര്‍ത്തകന് നേരെയുണ്ടായ വധശ്രമക്കേസില്‍ അക്രമികള്‍ സഞ്ചരിച്ച കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള കാര്‍ പോലീസ് പിടികൂടി. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. അക്രമികള്‍ സഞ്ചരിച്ച സില്‍വര്‍ നിറത്തിലുള്ള സ്വഫ്റ്റ് കാറാണ് കണ്ടെടുത്തത്. കാസര്‍കോട് നഗരത്തിലെ ചുമട്ടുതൊഴിലാളിയും ബി എം എസ് പ്രവര്‍ത്തകനുമായ വിദ്യാനഗര്‍ നല്‍ക്കളയിലെ പ്രശാന്തിനാണ് (33) ഞായറാഴ്ച രാത്രി 9.30 മണിയോടെ കുത്തേറ്റത്.

ബി എം എസ് പ്രവര്‍ത്തകന് നേരെയുണ്ടായ വധശ്രമം; അക്രമികള്‍ സഞ്ചരിച്ച കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള കാര്‍ പിടികൂടി, പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

തളങ്കരയിലെ സൈനുല്‍ ആബിദ് വധക്കേസിലെ മൂന്നാം പ്രതിയാണ് പ്രശാന്ത്. വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളജിന് സമീപം ചൈത്ര ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അക്രമം നടന്നത്. യുവാവ് സഞ്ചരിച്ച ബൈക്കിനെ പിന്തുടര്‍ന്നെത്തിയ സംഘം കാറിടിച്ച് വീഴ്ത്തുകയും തെറിച്ചുവീണപ്പോള്‍ നെഞ്ചില്‍ കുത്തുകയും മര്‍ദിക്കുകയുമായിരുന്നു. കുത്തേറ്റ യുവാവ് സമീപത്തെ സ്വകാര്യാശുപത്രിയിലേക്ക് നിലവിളിച്ചുകൊണ്ട് ഓടിയപ്പോള്‍ സംഘം കാറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ആറ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തത്. അക്രമത്തില്‍ പ്രതിഷേധിച്ച് ബി എം എസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

Related News:
സൈനുല്‍ ആബിദ് വധക്കേസിലെ പ്രതിയായ ബി എം എസ് പ്രവര്‍ത്തകനെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊല്ലാന്‍ശ്രമം; 6 എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

ബി എം എസ് പ്രവര്‍ത്തകന് നേരെയുണ്ടായ വധശ്രമം; അക്രമികള്‍ സഞ്ചരിച്ച കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള കാര്‍ പിടികൂടി, പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Murder-attempt, case, Crime, Investigation, Attack against BMS activist; car found
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia