എ ടി എം തട്ടിപ്പ്; കാസര്‍കോട് സ്വദേശികളുള്‍പെടെ മൂന്നു പേര്‍ കോഴിക്കോട്ട് അറസ്റ്റില്‍
Jan 24, 2018, 12:07 IST
കോഴിക്കോട്: (www.kasargodvartha.com 24.01.2018) കോഴിക്കോട്ടെ എ ടി എം തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളുള്‍പെടെ മൂന്നു പേരെ കോഴിക്കോട് സിറ്റി പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് അജാനൂര്‍ കൊളവയല്‍ അബ്ദുര്‍ റഹ് മാന്‍ സഫ് വാന്‍ (18), തൃക്കരിപ്പൂര്‍ ജമ്മ ക്വാട്ടേഴ്സിലെ അബ്ബാസ് (26), ഫോര്‍ട്ട് കൊച്ചി സ്വദേശി എം.ഇ. ഷാജഹാന്‍(43) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വ്യാജ എ.ടി.എം കാര്‍ഡുപയോഗിച്ചാണ് സംഘം പണം തട്ടിയത്.
കേസില്‍ കുട്ല രാംദാസ് നഗര്‍ ബാഗ് ഹൗസില്‍ മുഹമ്മദ് ബിലാല്‍ എന്ന ബില്ലു (28), റമീസ് (33), ജുനൈദ് എന്നിവരെ പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കോഴിക്കോട് വെള്ളിമാട്കുന്നിലെ എ.ടി.എമ്മുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. സ്‌കിമ്മറും ബട്ടണ്‍ ക്യാമറയും ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തി വന്നിരുന്നത്. എ.ടി.എം കാര്‍ഡ് നിക്ഷേപിക്കുന്ന സ്ഥലത്ത് സ്‌കിമ്മര്‍ ശ്രദ്ധയില്‍പെടാത്തവിധം സ്ഥാപിക്കുകയായിരുന്നു. ഇടപാടുകാര്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അതിലെ മുഴുവന്‍ വിവരങ്ങളും തട്ടിപ്പുകാര്‍ക്ക് ഇതോടെ ശേഖരിക്കാന്‍ കഴിയും. പിന്നീട് വ്യാജ എടിഎം കാര്‍ഡുണ്ടാക്കി അതിവിദഗ്ദ്ധമായാണ് സംഘം പണം തട്ടുന്നതെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് നഗരത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മൂന്ന് എ.ടി.എം കൗണ്ടറുകളില്‍ നിന്ന് ഇത്തരത്തില്‍ സംഘം പണം തട്ടിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കോഴിക്കോട് കസബ, ചേവായൂര്‍, നടക്കാവ്, ടൗണ്‍, ചെമ്മങ്ങാട് സ്റ്റേഷന്‍ പരിധികളിലെ എ.ടി.എം കൗണ്ടറുകളില്‍ നിന്നും സംഘം പണം തട്ടിയതായി വ്യക്തമായിട്ടുണ്ട്. പത്തിലധികം പരാതികള്‍ ഇതുസംബന്ധിച്ച് ലഭിച്ചതായും പോലീസ് പറഞ്ഞു. മൊത്തം ഒരു ലക്ഷത്തോളം രൂപയാണ് എല്ലാവര്‍ക്കുമായി നഷ്ടമായത്. തട്ടിപ്പുസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, ATM Cards, Robbery, Top-Headlines, Crime, ATM cheating; 3 including Kasargodans arrested
< !- START disable copy paste -->