city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുത്തേറ്റ് ഗൃഹനാഥന് ഗുരുതരം; 'കുത്തിയത് പിതാവിന്റെ സഹോദര മകൻ'

 സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 13.11.2021) കുത്തേറ്റ് ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു. കുഴിങ്ങാട്ടെ കിഴക്കേകുറ്റ് ജിമ്മിക്കാണ് (44) കുത്തേറ്റത്. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. പിതാവിന്റെ സഹോദരന്റെ മകനാണ് തന്നെ കുത്തി പരിക്കേൽപ്പിച്ചത് എന്ന് ജിമ്മി പറഞ്ഞിരുന്നുവെന്നാണ് വിവരം.
     
കുത്തേറ്റ് ഗൃഹനാഥന് ഗുരുതരം; 'കുത്തിയത് പിതാവിന്റെ സഹോദര മകൻ'

നെഞ്ചിൽ കുത്തേറ്റ ജിമ്മിയെ അയൽവാസി പുതുപറമ്പിൽ ബേബിയും ഭാര്യ ദുബൈ പൊലീസിൽ അബുലൻസിൽ ജോലി ചെയ്യുന്ന റോസകുട്ടിയും ചേർന്നാണ് വെള്ളരിക്കുണ്ടിലെ ആശുപത്രിയിൽ എത്തിച്ചത്.

നെഞ്ചിൽ കുത്തേറ്റ ജിമ്മി അലറി കരഞ്ഞു കൊണ്ട് ബേബിയുടെ വീട്ടിലേക്ക് ഓടിവന്ന് മുന്നിൽ ഉണ്ടായിരുന്ന കാറിന്റെ ബോണറ്റിൽ കിടന്ന് പിടയുകയായിരുന്നു എന്നാണ് വിവരം.

നേഴ്‌സ് ആയ റോസകുട്ടി ആവശ്യമായ പരിചരണം നൽകി കാറിൽ വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിൽ എത്തിക്കുകയുമായിരിന്നു.

ഇതിനിടയിൽ ഇവർ വെള്ളരിക്കുണ്ട് പൊലീസിനെയും വിവരം അറിയിച്ചിരുന്നു. ആദ്യം വെള്ളരിക്കുണ്ടിലെ സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.

വെള്ളരിക്കുണ്ട് സി ഐ എൻ ഒ സിബി യുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത്‌ കുതിച്ചെത്തിയ പൊലീസ് സഹോദരന്റെ മകനെ കസ്റ്റഡിയിൽ എടുത്ത്‌ ചോദ്യം ചെയ്ത് വരികയാണ്.


Keywords: News, Kerala, Kasaragod, Vellarikundu, Top-Headlines, Assault, Crime, Father, Injured, Police, Ambulance, Worker, Hospital, Assault to Man; seriously injured.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia