ചപ്പാത്തിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മരുമകള്‍ വാക്കത്തികൊണ്ട് വെട്ടി; അമ്മായിയമ്മ ആശുപത്രിയില്‍
Nov 28, 2017, 20:12 IST
കാഞ്ഞങ്ങാട്; (www.kasargodvartha.com 28.11.2017) അടുക്കളയില്‍ ചപ്പാത്തിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മരുമകള്‍ അമ്മായിയമ്മയെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. കൊട്രച്ചാല്‍ പുതിയകണ്ടത്തെ കാനം വേണുവിന്റെ ഭാര്യ ടി കെ വിജയലക്ഷ്മി (68)ക്കാണ് വെട്ടേറ്റത്. കൈക്ക് പരിക്കേറ്റ നിലയില്‍ വിജയലക്ഷ്മിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിജയലക്ഷ്മിയുടെ മകന്‍ പ്രിയദര്‍ശന്റെ ഭാര്യ ഷമീമയാണ് കഴിഞ്ഞ ദിവസം രാവിലെ വിജയലക്ഷ്മിയെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലേ ദിവസം രാത്രി വിജയലക്ഷ്മി ചായക്കുള്ള ചപ്പാത്തി ഉണ്ടാക്കിവെച്ചിരുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ ചപ്പാത്തി വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഷമീമ വിജയലക്ഷ്മിയെ കേട്ടാലറക്കുന്ന ഭാഷയില്‍ തെറിവിളിക്കുകയും വാക്കേറ്റത്തിനിടയില്‍ വാക്കത്തി കൊണ്ട് വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.
പ്രിയദര്‍ശനും ഷമീമയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഷമീമ സ്ഥിരമായി വഴക്കിടുകയും മോശമായി പെരുമാറുകയും ചെയ്യുന്നതായി ചികിത്സയില്‍ കഴിയുന്ന വിജയലക്ഷ്മി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഷമീമക്കെതിരെ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Assault, Attack, Assault; police case registered