Arrested | 17 കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒരാളെ കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു; പിടിയിലായവരുടെ എണ്ണം ഒമ്പതായി
Nov 17, 2022, 19:42 IST
കാസര്‍കോട്: (www.kasargodvartha.com) വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ 17 കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒരാളെ കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മനാസി (30) റിനെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് ആലക്കലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. 13 പേര്‍ക്കെതിരെയാണ് പോക്സോ നിയമം ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.
ബദിയഡുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ അബ്ദുല്‍ മുബശിറുല്‍ അറഫാത് (23), കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ പി ശഫീഖ് (34), ടിഎസ് മുഹമ്മദ് ജാബിര്‍ (28), അബ്ദുസ്സമദ് (40), ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ അന്‍സാറുദ്ദീന്‍ (29), മുഹമ്മദ് ജലാലുദ്ദീന്‍ (33), വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ അബ്ദുല്‍ സുഹൈല്‍ (20), ബദിയഡുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ അബ്ദുല്‍ ഹകീം (36) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വാടക ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന 17 കാരിയെ വിവാഹ വാഗ്ദാനം നല്കി അറഫാത് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പലര്‍ക്കും കാഴ്ചവക്കുകയും ചെയ്തെന്നാണ് കേസ്.
പൊലീസ് പറയുന്നത് ഇങ്ങനെ: 'പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ച അറഫാത് പിന്നീട് പല സ്ഥലങ്ങളിലും കൊണ്ടുപോയി സുഹൃത്തുക്കളായ നാല് പേര്‍ക്ക് കാഴ്ചവച്ചു. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് മറ്റ് എട്ട് പേര് കൂടി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇക്കഴിഞ്ഞ ജൂലൈ 31ന് പെണ്‍കുട്ടിയെ കാണാതാവുകയും തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ ഒരു ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയും പീന്നീടും കാണാതാവുകയും ചെയ്തതായി കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ഭാഗങ്ങളിലെ ലോഡ്ജുകളില്‍ എത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്'.
കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ലോകല്‍ പൊലീസില്‍ നിന്ന് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയത്. കേസില്‍ ഇനി നാല് പേരെയാണ് പിടികൂടാനുള്ളത്. ഇവര്‍ക്കായി പൊലീസ് അന്വേഷണം നടത്തി വരികയാണ്. കൂടുതല്‍ പേര് ഉള്‍പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Assault, Molestation, Arrested, Crime, Crime Branch, Police, Investigation, Assault on minor girl; One More Arrested.
< !- START disable copy paste -->