Crime | 'മേയാനായി കെട്ടിയ പശുവിനെ കെട്ടഴിച്ച് കുറ്റിക്കാട്ടിൽ കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം'; കേസെടുക്കാൻ പുതിയ നിയമത്തിൽ വകുപ്പില്ലെന്ന് പൊലീസ്
കാലും, വാലും, മൂക്ക് കയറും വലിഞ്ഞു മുറുക്കി കെട്ടിയ നിലയിലാണ് കണ്ടെത്തിയത്
ചന്തേര: (KasargodVartha) മേയാനായി കെട്ടിയ പശുവിനെ (Cow) കെട്ടഴിച്ച് റെയിൽവേ പാളത്തിന് (Railway Track) അടുത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി (Complaint). പിലിക്കോട് (Pilicode) കൊല്ലോറോടിയിലാണ് സംഭവം. ക്ഷീരകർഷകനായ രാജൻ്റെ പശുവിനെയാണ് 38 വയസ് പ്രായം തോന്നിക്കുന്ന യുവാവ് ഉപദ്രവിക്കാൻ ശ്രമിച്ചതെന്നാണ് പാതി.
പുല്ല് മേയാൻ കെട്ടിയ പശുവിനെ കുറ്റിക്കാട്ടിൽ കാലും, വാലും, മൂക്ക് കയറും വലിഞ്ഞു മുറുക്കി കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവമെന്ന് രാജൻ, ചന്തേര പൊലീസിൽ (Chandera Police) നൽകിയ പരാതിയിൽ പറയുന്നു.
'മേയാൻ കെട്ടിയ സ്ഥലത്ത് പശുവിനെ കാണാത്തതു കൊണ്ട് അന്വേഷിക്കുന്നതിനിടയിൽ റെയിൽവേ പാളത്തിനടുത്ത കുറ്റിക്കാട്ടിൽ ആളനക്കം കണ്ട് നോക്കിയപ്പോൾ, കുപ്പായം ഊരി പാൻ്റ് മാത്രം ധരിച്ചിരുന്ന യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. നോക്കിയപ്പോഴാണ് പശുവിനെ വരിഞ്ഞു കെട്ടിയ നിലയിൽ കണ്ടെത്തിയത്', രാജൻ വ്യക്തമാക്കി.
വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ മൃഗഡോക്ടർ സ്ഥലത്തെത്തി പരിശോധിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീടാണ് പൊലീസിൽ പരാതി നൽകിയത്. പീഡനം നടന്നിട്ടില്ലെന്നും, ശ്രമത്തിനിടെ ഉടമസ്ഥൻ എത്തിയപ്പോൾ തന്നെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
പുതിയ ഭാരതീയ ന്യായ സംഹിത (BNS) നിയമം അനുസരിച്ച്, മുമ്പുണ്ടായിരുന്ന ഐപിസി 377 വകുപ്പ് പ്രകാരം കേസെടുക്കാൻ കഴിയില്ലെന്നും സ്വകാര്യ ഭാഗങ്ങളിൽ പരുക്കേൽപിക്കുകയോ, അംഗഭംഗം വരുത്തുകയോ ചെയ്താൽ മാത്രമേ കേസെടുക്കാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. അതേസമയം മറ്റെന്തെങ്കിലും വകുപ് പ്രകാരം കേസെടുക്കാൻ കഴിയുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.