Arrested | ബാലികയെ പീഡിപ്പിച്ചതായി പരാതി; പൂജാരി അറസ്റ്റില്‍
Nov 12, 2022, 12:59 IST
കാസര്‍കോട്: (www.kasargodvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൂജാരി അറസ്റ്റില്‍. കര്‍ണാടക സ്വദേശിയും കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമായ ഗുരുപ്രസാദ് (42) ആണ് അറസ്റ്റിലായത്.
കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 11 കാരിയെ അയല്‍വാസിയായ ഗുരുപ്രസാദ് നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ കാസര്‍കോട് വനിതാ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി പൂജാരിയെ പിടികൂടുകയായിരുന്നു.
ഗുരുപ്രസാദ് വര്‍ഷങ്ങളായി കാസര്‍കോട്ട് ജോലി ചെയ്ത് വരികയാണ്. ഉച്ചയോടെ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 11 കാരിയെ അയല്‍വാസിയായ ഗുരുപ്രസാദ് നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ കാസര്‍കോട് വനിതാ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി പൂജാരിയെ പിടികൂടുകയായിരുന്നു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Assault, Arrested, Crime, Molestation, Complaint, Police, Assault complaint; Youth arrested.
< !- START disable copy paste -->