Pocso Case | 'നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ കടന്നു പിടിച്ചു'; യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍
Nov 26, 2022, 16:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ കടന്നു പിടിച്ചതായി പരാതി. സംഭവത്തില്‍ യുവാവിനെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിസാമുദ്ദീനെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ പി ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 21ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്‌കൂള്‍ വിട്ട് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് കടന്നു പിടിച്ചതോടെ പെണ്‍കുട്ടി ബഹളം വെക്കുകയായിരുന്നുവെന്നും ആളുകള്‍ ഓടിക്കൂടുന്നതിനിടയില്‍ പ്രതി രക്ഷപ്പെടുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സ്‌കൂള്‍ വിട്ട് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് കടന്നു പിടിച്ചതോടെ പെണ്‍കുട്ടി ബഹളം വെക്കുകയായിരുന്നുവെന്നും ആളുകള്‍ ഓടിക്കൂടുന്നതിനിടയില്‍ പ്രതി രക്ഷപ്പെടുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് പോക്സോ കേസ് രെജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും
Keywords: Latest-News, Kerala, Kasaragod, Top-Headlines, Assault, Complaint, Molestation, Arrested, Crime, Assault complaint: Youth arrested.
< !- START disable copy paste -->