Youth arrested | 'ബസ് ജീവനക്കാരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു'; യുവാവ് അറസ്റ്റില്‍; 5 പേര്‍ക്കെതിരെ കേസെടുത്തു
Oct 12, 2022, 15:04 IST
കാസര്‍കോട്: (www.kasargodvartha.com) ബസ് ജീവനക്കാരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് റാശിദ് (19) നെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് കാസര്‍കോട് - ബന്തടുക്ക റൂടിലോടുന്ന അക്ഷയ ബസ് ജീവനക്കാരെ ആക്രമിച്ചെന്നാണ് കേസ്.
ബസ് കാസര്‍കോട്ട് നിന്ന് ബന്തടുക്കയിലേക്ക് പോകുന്നതിനിടെ നാലാം മൈലില്‍ വെച്ച് രണ്ട് യുവാക്കള്‍ മാര്‍ഗ തടസം സൃഷ്ടിക്കുന്ന രീതിയില്‍ ഇരുചക്ര വാഹനം ഓടിച്ചതായും ഇതിനെ തുടര്‍ന്ന് ഹോണ്‍ മുഴക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ചെര്‍ക്കളയില്‍ വെച്ച് മറ്റ് മൂന്ന് പേര്‍ കൂടി ചേര്‍ന്ന് അഞ്ചംഗ സംഘം ബസ് ജീവനക്കാരെ ആക്രമിച്ചെന്നാണ് പരാതി.
അഞ്ച് പേര്‍ക്കെതിരെ പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Assault, Complaint, Arrested, Police, Assault complaint; youth arrested.
< !- START disable copy paste -->