Young man arrested | കാപ കേസില്‍ പ്രതിയായ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍; 'മറ്റ് പ്രതികള്‍ ഒളിവില്‍'; വെട്ടേറ്റ യുവാവിനെതിരെയും കേസ്
Sep 10, 2022, 19:26 IST
കാസര്‍കോട്: (www.kasargodvartha.com) കാപ കേസില്‍ പ്രതിയായ യുവാവിനെ ബന്ധുവീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ പുഷ്പരാജിനെ (39) യാണ് വെള്ളിയാഴ്ച രാത്രി പയ്യന്നൂരില്‍ വെച്ച് കാസര്‍കോട് സിഐ അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
പയ്യന്നൂരിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്ന വിവരമറിഞ്ഞ് വീട് വളഞ്ഞാണ് യുവാവിനെ പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കാപ കേസില്‍ നേരത്തേ അറസ്റ്റിലായി ജയിലിലുമായിരുന്ന മീപ്പുഗിരിയിലെ ദീപകിനെയാണ് ഒമ്പതംഗ സംഘം ആക്രമിച്ചത്.
വെള്ളിയാഴ്ച പുലര്‍ചെ 12.30 ഓടെ മന്നിപ്പാടിയിലെ ബന്ധുവായ കെ കന്യയുടെ വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചുകടന്ന സംഘം ദീപകിനെയും തടയാന്‍ ചെന്ന ബന്ധുവായ കന്യയെയും ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കേസിലെ മറ്റുപ്രതികളായ സന്ദീപ്, ശ്രീഹരി, ലോകേഷ്, തേജസ് തുടങ്ങിയവരെയും കണ്ടാലറിയാവുന്ന മറ്റ് നാലു പേരെയും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
കാപ ചുമത്തി നാടുകടത്തിയ നിര്‍ദേശം ലംഘിച്ച് നാട്ടിലെത്തിയതിന് വെട്ടേറ്റ യുവാവിനെതിരെയും കാസര്‍കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഗ്യംഗ് വാറാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ ദീപകിനെ കാണാനെത്തിയ ഒരുസംഘം ആശുപത്രിക്ക് സമീപത്ത് പരാക്രമം കാട്ടിയെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തു. ആശുപത്രി പരിസരത്ത് ബഹളം വെച്ചതിനും രോഗികള്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചതിനുമാണ് കേസ്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തെ വിരട്ടിയോടിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Assault, Investigation, Complaint, Assault complaint; young man arrested.
< !- START disable copy paste -->