Police Booked | നഴ്‌സിംഗ് വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയതായി പരാതി; ശിശുരോഗ വിദഗ്ദനെതിരെ 4 കേസ്; സ്ഥലം മാറ്റി
Dec 17, 2022, 20:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) നഴ്‌സിംഗ് വിദ്യാര്‍ഥിനികളോട് അശ്ലീലഭാഷയില്‍ സംസാരിക്കുകയും അശ്ലീല വീഡിയോ കാണിച്ചുകൊടുക്കുകയും ചെയ്തെന്ന പരാതിയില്‍ ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനെതിരെ നാല് വിദ്യാര്‍ഥിനികളുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് നാല് കേസുകളെടുത്തു. ശിശുരോഗ വിദഗ്ധന്‍ ഡോ.അഭിലാഷിനെ (44) തിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ആശുപത്രിയില്‍ ഒപിയിലെ പരിശോധനക്കിടയിലാണ് ഡോക്ടര്‍ ലൈംഗീക ചുവയോടുകൂടി സംസാരിച്ചതെന്ന് മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മറ്റൊരു നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ ഡോക്ടര്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചുവെന്നാണ് പരാതി. ഒന്നാംവര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനികളാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ പലതവണകളിലായാണ് പെണ്‍കുട്ടികളോട് അശ്ലീലചുവയോടുകൂടി സംസാരിക്കുകയും മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്തതെന്നാണ് ആരോപണം. മുമ്പും സമാനമായ രീതിയില്‍ സംഭവമുണ്ടായതായി പറയുന്നുണ്ട്.
കഴിഞ്ഞ ബാചിലുണ്ടായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കും സമാന രീതിയില്‍ ഡോക്ടറില്‍ നിന്നും മോശം അനുഭവം ഉണ്ടായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കേസെടുത്ത വിവരമറിഞ്ഞ് ഡോക്ടര്‍ അവധിയില്‍ പോയതായാണ് വിവരം. പരാതി ഉയര്‍ന്നതോടെ ഡോക്ടറെ കാസര്‍കോട് ജെനറല്‍ ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.

Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Assault, Complaint, Crime, Assault complaint; Police registered case against doctor.
< !- START disable copy paste --