city-gold-ad-for-blogger
Aster MIMS 10/10/2023

കാറിലെത്തിയ മൂന്നംഗ സംഘം വിട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി; 3 പേര്‍ക്കെതിരെ കേസെടുത്തു

മഞ്ചേശ്വരം: (www.kasargodvartha.com 13.04.2022) കാറിലെത്തിയ മൂന്നംഗ സംഘം വിട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. കണ്വതീര്‍ത്ഥ കുണ്ടുകുളക്കയിലെ ഭാസ്‌കരനാണ് (50) വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഭാസ്‌കരയുടെ കൈക്കാണ് വെട്ടേറ്റത്.
                                  
കാറിലെത്തിയ മൂന്നംഗ സംഘം വിട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി; 3 പേര്‍ക്കെതിരെ കേസെടുത്തു

ഭാസ്‌കരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് 326 വകുപ്പ് പ്രകാരം കേസെടുത്തു. വീട്ടിനകത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ട ഭാസ്‌കരനെ ഓടിക്കൂടിയ നാട്ടുകാരാണ് മംഗ്‌ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ഇവർക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും മഞ്ചേശ്വരം പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Manjeshwaram, Crime, Case, Police, Assault, Complaint, Assault complaint; police registered case.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL