Police booked | പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ചതായി പരാതി; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
Jul 29, 2022, 19:42 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com) പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ പാലാവയല്‍ ഏണിച്ചാലിലെ അഞ്ജലീന ജോണി (28) ന്റെ പരാതിയിലാണ് ഭര്‍ത്താവ് തൃശൂര്‍ ജില്ലയിലെ ഡിഫിന്‍ ഡിക്‌സണ്‍ (29), ബന്ധുക്കളായ സലോമിനി, ബേബി മരിയ എന്നിവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്.
2021 ജൂണ്‍ 28നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം തന്നെ ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിച്ചിരുന്നുവെന്നും പെണ്‍കുഞ്ഞ് പിറന്നതോടുകൂടി പീഡനം രൂക്ഷമായതായും യുവതി ആരോപിച്ചു. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്.
കയ്യിലുണ്ടായിരുന്ന അരലക്ഷം രൂപയും 10,000 രൂപയുടെ ഗിഫ്റ്റ് വൗചറും 10 പവന്‍ സ്വര്‍ണാഭരണവും ഭര്‍ത്താവ് കൈക്കലാക്കിയതായി അഞ്ജലീന പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Assault, Crime, Police, Complaint, Woman, Assault complaint; police booked.
< !- START disable copy paste -->