Police booked | 'പെട്രോള്‍ പമ്പിന് സമീപം യുവാവിനെ കാറിലെത്തിയ സംഘം വടിവാള്‍ കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു'; പൊലീസ് കേസെടുത്തു
Sep 9, 2022, 20:21 IST
നീലേശ്വരം: (www.kasargodvartha.com) പെട്രോള്‍ പമ്പിന് സമീപം യുവാവിനെ കാറിലെത്തിയ സംഘം വടിവാള്‍കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമമിച്ചതായി പരാതി. കണിച്ചിറ സ്വദേശി മഹേഷിനെയാണ് ആക്രമിച്ചത്. തലക്കും കൈക്കും വെട്ടേറ്റ യുവാവിനെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവാവിന്റെ പരാതിയില്‍ കൃഷ്ണദാസ്, രാജേഷ് കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെ നീലേശ്വരം പൊലീസ് വധശ്രമത്തിന് കേസെടുത്തു.നീലേശ്വരം പെട്രോള്‍ പമ്പിന് അടുത്ത് ദേശീയ പാതയിലാണ് അക്രമം നടന്നത്.
തിരുവോണ നാളില്‍ പുലര്‍ചെ സുഹൃത്തിനൊപ്പം ബൈകില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറില്‍ വന്ന മൂന്നംഗ സംഘമാണ് വടിവാള്‍ കൊണ്ട് വെട്ടിയതെന്നാണ് പരാതി. ചിലരെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തപ്പോഴാണ് വധശ്രമമെന്ന് പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Latest-News, Kerala, Kasaragod, Nileshwaram, Top-Headlines, Crime, Assault, Investigation, Assault complaint; Police booked.
< !- START disable copy paste -->