Police booked | പ്രായപൂത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; യുവാവിനെതിരെ പോക്‌സോ കേസ്
Aug 13, 2022, 19:29 IST
നീലേശ്വരം: (www.kasargodvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പോക്‌സോ കേസ്. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവിനെതിരെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തത്.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. കടയില്‍ നിന്നും സാധനം വാങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ, ബൈകിലെത്തി പിന്നാലെ കൂടിയ യുവാവ് 12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
പെണ്‍കുട്ടി ബഹളം വെച്ചതോടെ യുവാവ് ബൈകില്‍ രക്ഷപ്പെട്ടു. തലേ ദിവസവും യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നുവെന്ന് പറയുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പെണ്‍കുട്ടി ബഹളം വെച്ചതോടെ യുവാവ് ബൈകില്‍ രക്ഷപ്പെട്ടു. തലേ ദിവസവും യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നുവെന്ന് പറയുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Keywords: News, Kerala, Kasaragod, Top-Headlines, Assault, Molestation, Crime, Complaint, Police, Assault complaint; police booked.
< !- START disable copy paste -->