Police booked | പ്രവാസിയുടെ ഭാര്യയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച ശേഷം നഗ്ന ഫോടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവിനെതിരെ പീഡന കേസ്; 'നടപടി വീട്ടിൽ വിളിച്ചു വരുത്തി കാൽ തല്ലിയൊടിച്ചതിന് പിന്നാലെ'
Jun 23, 2022, 17:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) പ്രവാസിയുടെ ഭാര്യയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി നഗ്ന ഫോടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ ബന്ധുവായ 31 കാരനെതിരെയാണ് ബലാത്സംഗത്തിന് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്.
ഭർതൃമതിയും കുട്ടികളുമുള്ള 29 കാരിയുടെ പരാതിയിലാണ് കേസ്. വീട്ടിൽ ആരുമില്ലാത്ത സമയത്തും രാത്രി കാലങ്ങളിലും ബന്ധുവായ യുവാവ് യുവതിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയും യുവതി അറിയാതെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ ശേഷം അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും മറ്റും ആവശ്യപ്പെട്ട് ശല്യം ചെയ്തു തുടങ്ങിയതോടെ പരാതിയുമായി യുവതി പൊലീസിലെത്തുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.
യുവാവിന്റെ ശല്യം കാരണം യുവതി വീട്ടിൽ വിവരം പറഞ്ഞതോടെ സഹോദരങ്ങൾ തന്ത്രപൂർവം യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി കാൽ തല്ലി ഒടിച്ച സംഭവവുമുണ്ടായതായാണ് വിവരം. ഇതേ തുടർന്ന് യുവാവ് മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് അറിയുന്നത്.
ഭർതൃമതിയും കുട്ടികളുമുള്ള 29 കാരിയുടെ പരാതിയിലാണ് കേസ്. വീട്ടിൽ ആരുമില്ലാത്ത സമയത്തും രാത്രി കാലങ്ങളിലും ബന്ധുവായ യുവാവ് യുവതിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയും യുവതി അറിയാതെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ ശേഷം അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും മറ്റും ആവശ്യപ്പെട്ട് ശല്യം ചെയ്തു തുടങ്ങിയതോടെ പരാതിയുമായി യുവതി പൊലീസിലെത്തുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.
Keywords: News, Kerala, Kasaragod, Top-Headlines, Kanhangad, Assault, Police, Molestation, Complaint, Crime, Assault complaint; police booked.
< !- START disable copy paste -->