Police booked | കോവിഡ് വാക്‌സിന്‍ എടുത്തതിന് പിന്നാലെ കിതപ്പെന്ന്; ആശാവര്‍കര്‍ക്ക് നേരെ യുവാവ് കത്തി വീശിയതായി പരാതി; പൊലീസ് കേസെടുത്തു
Sep 12, 2022, 20:20 IST
പരപ്പ: (www.kasargodvartha.com) കോവിഡ് വാക്‌സിന്‍ എടുപ്പിച്ചതിന് ആശാവര്‍കര്‍ക്ക് നേരെ യുവാവിന്റെ പരാക്രമമെന്ന് പരാതി. മാലോം ചുള്ളിയിലെ പ്രസന്നകുമാരിക്ക് നേരെ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിനോദ് എന്നയാള്‍ കത്തി വീശിയെന്നാണ് പരാതി. കത്തിവീശുകയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് യുവാവിനെതിരെ കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകീട്ട് ചുള്ളിയിലാണ് സംഭവം നടന്നത്. തന്നെ നിര്‍ബന്ധിപ്പിച്ച് വാക്‌സിന്‍ എടുപ്പിച്ചുവെന്ന് ആരോപിച്ചാണ് യുവാവ് ആശാവര്‍കര്‍ക്ക് നേരെ അതിക്രമം നടത്തിയതെന്നാണ് പറയുന്നത്. വാക്‌സിന്‍ എടുത്തതിന് ശേഷം കിതപ്പും ശ്വാസതടസവും നേരിട്ടുവെന്നാണ് വിനോദ് ആരോപിക്കുന്നത്.

You Might Also Like:
Keywords: Latest-News, Kerala, Kasaragod, Parappa, Top-Headlines, Assault, Crime, Complaint, Assault complaint; police booked.
< !- START disable copy paste -->