city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Booked | ആൽബം നടിയുടെ പരാതിയിൽ മുൻ വിജിലൻസ് ഡിവൈഎസ്പിക്കെതിരെ പീഡനശ്രമത്തിന് കേസ്‌; കള്ളക്കേസെന്ന് സിനിമാ നടൻ കൂടിയായ വിരമിച്ച ഉദ്യോഗസ്ഥൻ

ബേക്കൽ: (www.kasargodvartha.com) യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മുൻ വിജിലൻസ് ഡിവൈഎസ്പി വി മധുസൂദനന് എതിരെ ബേക്കൽ പൊലീസ് പീഡന ശ്രമത്തിന് കേസെടുത്തു. കൊല്ലം സ്വദേശിനിയും നടിയുമായ യുവതിയുടെ പരാതിയിലാണ് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ മധുസൂദനന് എതിരെ കേസെടുത്തത്.

Police Booked | ആൽബം നടിയുടെ പരാതിയിൽ മുൻ വിജിലൻസ് ഡിവൈഎസ്പിക്കെതിരെ പീഡനശ്രമത്തിന് കേസ്‌; കള്ളക്കേസെന്ന് സിനിമാ നടൻ കൂടിയായ വിരമിച്ച ഉദ്യോഗസ്ഥൻ

സിനിമ താരവും നിർമാതാവും കൂടിയാണ് ഇദ്ദേഹം. ഹോംസ്റ്റേയിലെ മുറിയിൽ വച്ച് മദ്യം കഴിക്കാൻ നിർബന്ധിച്ച് മോശമായി പെരുമാറി എന്നാണ് യുവതിയുടെ പരാതി. ശനിയാഴ്ച രാത്രിയോടെയാണ് സംഭവമെന്നാണ് പറയുന്നത്. ആൽബം ഷൂടിംഗിന് ബേക്കൽ കോട്ടയിൽ എത്തിയതായിരുന്നു യുവതി. പെരിയ കല്ല്യോട്ടെ ഹോംസ്റ്റെയിലാണ്‌ യുവതി താമസിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ബേക്കൽ പൊലീസ് പറഞ്ഞു.

വ്യാജപരാതിയെന്ന് മുൻ ഡിവൈഎസ്പി

ആൽബത്തിൽ അഭിനയിക്കാൻ എത്തിയ യുവതി തനിക്കെതിരെ നൽകിയത് വ്യാജ പരാതിയാണെന്ന് മുൻ ഡിവൈഎസ്പി വി മധുസൂദനൻ കാസർകോട് വാർത്തയോട് പറഞ്ഞു. കാഞ്ഞങ്ങാട് സ്വദേശിയാണ് നടിക്ക് താമസിക്കാൻ മുറി വേണമെന്ന് തന്നോട് ആവശ്യപ്പെട്ട് കല്ല്യോട്ടെ വീട്ടിൽ എത്തിയത്. നടി ഒറ്റക്ക് ആണെന്ന് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
      
Police Booked | ആൽബം നടിയുടെ പരാതിയിൽ മുൻ വിജിലൻസ് ഡിവൈഎസ്പിക്കെതിരെ പീഡനശ്രമത്തിന് കേസ്‌; കള്ളക്കേസെന്ന് സിനിമാ നടൻ കൂടിയായ വിരമിച്ച ഉദ്യോഗസ്ഥൻ

കുടുംബസമേതം ആണെന്ന് കരുതിയാണ് ഹോംസ്റ്റേ കൊടുത്തത്. ഏഴര മണിയോടെ ഭക്ഷണം വേണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഭക്ഷണം എത്തിച്ചു നൽകി. ഒറ്റക്കാണെങ്കിൽ അവിടെ എ സി മുറിയുണ്ട് അവിടെ കിടന്നോ എന്ന് പറഞ്ഞിരുന്നു. എന്നാൽ തന്നെ മുറിയിലേക്ക് ക്ഷണിച്ചു എന്ന് തെറ്റിദ്ധരിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചു പരാതി നൽകുകയായിരുന്നു. തനിക്കെതിരെയുള്ള ശത്രുക്കളാണ് കേസെടുക്കാൻ ശ്രമിച്ചതിന് പിന്നിലെന്ന് സംശയിക്കുന്നതായും മധുസൂദനൻ പറഞ്ഞു.

Keywords: News, Kerala, Kasaragod, Crime, DYSP, Complaint, Case, Police, Bekal, Woman, Assault Complaint: Police booked former DYSP.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia