'50 രൂപയ്ക്ക് പെട്രോൾ കടം നൽകിയില്ല; യുവാക്കൾ സംഘം ചേർന്ന് പമ്പ് അടിച്ചുതകർത്തു'; രണ്ട് പേർ പിടിയിൽ
Feb 13, 2022, 21:34 IST
കാസർകോട്: (www.kasargodvartha.com 13.02.2022) 50 രൂപയ്ക്ക് പെട്രോൾ കടം നൽകാത്തതിന് യുവാക്കൾ സംഘടിച്ചെത്തി പെട്രോൾ പമ്പ് അടിച്ചുതകർത്തതായി പരാതി. ഉളിയത്തടുക്ക - മധൂർ റോഡിന് അടുത്തുള്ള എ കെ സൺസ് പെട്രോൾ പമ്പിലാണ് ഗുൻഡാ മോഡൽ ആക്രമണം നടന്നതായി പരാതിയുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് റഫീഖ്, ഹനീഫ് എന്നിവരെ വിദ്യാനഗർ ഇൻസ്പെക്ടർ വി വി മനോജ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് തിങ്കളാഴ്ചയുണ്ടാകുമെന്നാണ് വിവരം. ഇവർക്ക് പുറമെ അശ്ഫാഖ്, ബാസിത് എന്നിവരും ഒപ്പം ഉണ്ടായിരുന്നുവെന്നും അശ്ഫാഖാണ് പമ്പ് അടിച്ചു തകർക്കാൻ നേതൃത്വം നൽകിയതെന്നും ബാസിത് ഒപ്പം ഉണ്ടായിരുന്നുവെങ്കിലും അക്രമത്തിന് മുതിർന്നില്ലെന്നും പറയുന്നു.
ശനിയാഴ്ച അർധരാത്രിയോടെയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പിൽ സംഘർഷങ്ങളുടെ തുടക്കം. 50 രൂപയ്ക്കു പെട്രോൾ കടമായി നൽകാത്തതാണ് അക്രമത്തിനു കാരണമെന്നു പമ്പ് ഉടമ പറയുന്നു. രാത്രി ഒരുമണിക്ക് ശേഷം ഒരു സംഘം എത്തി പമ്പിലെ ഓയിൽ മുറിയും ഓഫിസ് മുറിയും തൊട്ടടുത്ത ജ്യൂസ് സെന്ററും അടിച്ചു തകർത്തതായാണ് പരാതി.
അക്രമത്തിൽ പമ്പിലെ ജീവനക്കാർക്കും പരുക്കേറ്റതായും പരാതിയുണ്ട്. സംഭവത്തിൽ അക്രമം നടത്തിയതായുള്ള പരാതിയിൽ പൊലീസ് കേസെടുത്തു. പമ്പ് തകർത്ത് നാശനഷ്ടം വരുത്തിയതിനും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: Kerala, Kasaragod, News, Petrol,Police,Top-Headlines,Petrol-pump,arrest, Custody,Crime, Assault complaint in petrol pump; Two in custody