city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവതിയെയും കൂട്ടി അനാശാസ്യത്തിനെത്തിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചതായി പരാതി

പയ്യന്നൂർ: (www.kasargodvartha.com 01.02.2022) യുവതിയെയും കൂട്ടി അനാശാസ്യത്തിനെത്തിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചതായി പരാതി. ചിറ്റാരിക്കൊവ്വലിലെ തണൽ പാർകിലാണ് സംഭവം. ലഹരി മാഫിയയുടെയും അനാശാസ്യ പ്രവർത്തനത്തിന്റെയും താവളമായി പാർക് മാറിയിട്ടുണ്ടെന്നാണ് ആക്ഷേപം.
                       
യുവതിയെയും കൂട്ടി അനാശാസ്യത്തിനെത്തിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചതായി പരാതി

കഴിഞ്ഞ ദിവസം അനാശാസ്യ പ്രവൃത്തികൾ ചോദ്യം ചെയ്തപ്പോഴാണ് യുവാവ് കൈ തല്ലി ഒടിച്ചതെന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നത്. എ ആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മകനായ യുവാവാണ് കടുംകൈക്ക് മുതിർന്നതെന്നാണ് ആക്ഷേപം. സംഭവം പുറം ലോകമറിഞ്ഞ തോടെ പൊലീസ് ഇടപെട്ടതായും വിവരമുണ്ട്.

പാർകിൽ എന്തും ആകാമെന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് സന്ദർശകർ പറയുന്നു. കമിതാക്കളെ മാത്രമല്ല, വിദ്യാർഥിനിനികളെ പോലും ഇവിടെ ചിലർ ചൂഷണത്തിനെത്തിക്കുന്നതായും പൊലീസ് ഇടപെടാത്തത് പരിസരത്ത് സമൂഹ വിരുദ്ധർക്ക് തണലായി മാറിയിട്ടുണ്ടെന്നും പരാതിയുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ അനാശാസ്യത്തിലേർപെട്ടതായി പറയുന്ന നാലുപേരെ പകൽ സമയത്ത് പിടികൂടിയ സംഭവവുമുണ്ടായി.

കഴിഞ്ഞ ദിവസം എക്സൈസ് സംഘം പരിസരത്ത് വെച്ച് വൻ ലഹരിമരുന്നുമായി രണ്ടു യുവാക്കളെ പിടികൂടിയിരുന്നു. പാർകിനും പരിസരത്തും പൊലീസ് പട്രോളിംഗ് ഏർപെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് കുടുംബവുമായും സുഹൃത്തുക്കൾക്കൊപ്പവും എത്തുന്നവർ ആവശ്യപ്പെടുന്നത്.


Keywords: News, Kerala, Kasaragod, Payyannur, Top-Headlines, Assault, Crime, Woman, Complaint, Police, Case, Investigation, Students, Drugs, Assault complaint in park.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia