Case registered | ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി; ഓടോറിക്ഷ ഡ്രൈവര്‍ക്കെതിരെ കേസ്
Jul 6, 2022, 18:40 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com) വിവാഹ വാഗ്ദാനം നല്‍കി, ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഓടോറിക്ഷ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഓടോറിക്ഷ ഡ്രൈവറായ യുവാവിനെതിരെയാണ് ദളിത് യുവതിയുടെ പരാതിയില്‍ പൊലീസ് ബലാത്സംഗത്തിന് കേസെടുത്തത്.
ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന 23കാരിയെ വിവാഹ വാഗ്ദാനം നല്‍കി ഒരു വര്‍ഷത്തിലധികമായി പീഡിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്മാറുകയും ഇതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതായുമാണ് വിവരം. തക്ക സമയത്ത് ബന്ധുക്കള്‍ കണ്ടതിനാല്‍ രക്ഷപ്പെടുത്താനായെന്നാണ് അറിയുന്നത്.
തുടര്‍ന്ന് പീഡിപ്പിച്ചതായുള്ള വിവരങ്ങള്‍ യുവതി വെളിപ്പെടുത്തിയതോടെ വീട്ടുകാര്‍ യുവതിയുമായി പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Assault, Molestation, Complaint, Auto Driver, Police, Investigation, Crime, Assault complaint; case registered against autorickshaw driver.
< !- START disable copy paste -->