Youth Arrested | കോഴിക്കടയില്‍ വെച്ച് 8 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി; ഓടോറിക്ഷ ഡ്രൈവര്‍ പിടിയില്‍
Oct 25, 2022, 19:09 IST
പടന്ന: (www.kasargodvartha.com) എട്ട് വയസുകാരനെ കോഴിക്കടയില്‍ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഓടോറിക്ഷ ഡ്രൈവറെ ചന്തേര പൊലീസ് പിടികൂടി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫസലുര്‍ റഹ്മാനെ (38) യാണ് ചന്തേര ഇന്‍സ്പെക്ടര്‍ പി നാരായണന്റെ നേതൃത്വത്തില്‍ എസ്ഐ കെ ലക്ഷ്മണനും സംഘവും പിടികൂടിയത്.
ഇക്കഴിഞ്ഞ 23ന് ഞായറാഴ്ച രാവിലെ 11 മണിയോടെ ആണ്‍കുട്ടിയെ ഓടോറിക്ഷയില്‍ കയറ്റി എടച്ചാക്കയിലെ കോഴിക്കടയില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയെന്നാണ് പരാതി. ക്രൂര പീഡനം നേരിടേണ്ടി വന്ന കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറയുകയും ചന്തേര പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ ഉള്‍പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Assault, Molestation, Police, Custody, Assault compalint: Autorickshaw driver arrested.
< !- START disable copy paste -->