Court Verdict | '17 കാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പലതവണ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി'; യുവാവിന് 29 വര്‍ഷം കഠിനതടവും പിഴയും
Nov 23, 2022, 20:14 IST
കാസര്‍കോട്: (www.kasargodvartha.com) 17 കാരിയായ പെണ്‍കുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി നിരവധി തവണ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ യുവാവിന് 29 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിഎ കരീം (33) എന്നയാളെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 29 മാസം കൂടി അധിക തടവ് അനുഭവിക്കണം.
കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ കത്തികാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 2014 ജൂലൈ മാസം മുതല്‍ പല തവണ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത് അന്നത്തെ ഇന്‍സ്‌പെക്ടറായിരുന്ന ടിപി ജേക്കബ് ആണ്.
തുടര്‍ന്ന് അന്വേഷണം നടത്തിയത് ഇന്‍സ്‌പെക്ടര്‍മാരായ സികെ സുനില്‍ കുമാര്‍, പികെ സുധാകരന്‍ എന്നിവരായിരുന്നു. കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് പിന്നീട് വന്ന ഇന്‍സ്‌പെക്ടറായ എംപി ആസാദാണ്. കേസില്‍ 14 സാക്ഷികളെ കോടതി വിസ്തരിക്കുകയും 18 ഓളം രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Assault, Molestation, Court, Court-Order, Verdict, Assault case: youth sentenced to 29 years rigorous imprisonment and fine.
< !- START disable copy paste -->