city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Jailed | '17 ഉം 15 ഉം വയസുള്ള പെണ്‍മക്കളെ പീഡിപ്പിക്കാന്‍ കിടക്ക വിരിച്ചുകൊടുത്തത് നൊന്തുപ്രസവിച്ച സ്വന്തം മാതാവ് തന്നെ; യുവാവിനെ വീട്ടില്‍ താമസിപ്പിച്ചത് കസിന്‍ ആണെന്ന് പറഞ്ഞ്; 9 മാസങ്ങള്‍ നീണ്ട പീഡനവിവരം പുറത്തുവന്നത് ഇളയപെണ്‍കുട്ടി സ്‌കൂളില്‍ കുഴഞ്ഞുവീണപ്പോള്‍'; കാമുകനും യുവതിയും ജയിലില്‍

ബദിയഡുക്ക: (www.kasargodvartha.com) 17 ഉം 15 ഉം വയസുള്ള പെണ്‍മക്കളെ പീഡിപ്പിക്കാന്‍ സ്വന്തം വീട്ടില്‍ കള്ളക്കാമുകന് കിടക്ക വിരിച്ചുകൊടുത്തത് നൊന്തുപ്രസവിച്ച സ്വന്തം മാതാവ് തന്നെയാണെന്ന വിവരമാണ് ബദിയഡുക്കയിലെ പീഡനക്കേസില്‍ പുറത്തുവരുന്നത്. കാമുകന്‍ മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടി അബ്ദുല്ലത്വീഫിനെ (43) യും പീഡനത്തിന് ഒത്താശ ചെയ്തെന്ന കുറ്റത്തിന് മാതാവായ 40 കാരിയെയും പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.
              
Jailed | '17 ഉം 15 ഉം വയസുള്ള പെണ്‍മക്കളെ പീഡിപ്പിക്കാന്‍ കിടക്ക വിരിച്ചുകൊടുത്തത് നൊന്തുപ്രസവിച്ച സ്വന്തം മാതാവ് തന്നെ; യുവാവിനെ വീട്ടില്‍ താമസിപ്പിച്ചത് കസിന്‍ ആണെന്ന് പറഞ്ഞ്; 9 മാസങ്ങള്‍ നീണ്ട പീഡനവിവരം പുറത്തുവന്നത് ഇളയപെണ്‍കുട്ടി സ്‌കൂളില്‍ കുഴഞ്ഞുവീണപ്പോള്‍'; കാമുകനും യുവതിയും ജയിലില്‍

പൊലീസ് പറയുന്നത്: 'ഞെട്ടിക്കുന്ന ക്രൂരതയാണ് കാമുകന്‍ പെണ്‍കുട്ടിയോട് നടത്തിവന്നത്. 2022 ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനം മുതല്‍ ഇക്കഴിഞ്ഞ നവംബര്‍ മാസം വരെ മാതാവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെയും മാതാവിന്റെ കാമുകന്‍ ലത്വീഫ് മാറിമാറി ഉപയോഗിച്ച് വരികയായിരുന്നു. യുവതിയുടെ സ്വഭാവം മോശമായതിനാല്‍ കുടുംബാംഗങ്ങളുമായൊന്നും ഇവര്‍ക്ക് വലിയ ബന്ധം ഉണ്ടായിരുന്നില്ല. കാമുകനായ ലത്വീഫിനെ കസിന്‍ ആണെന്ന് അയല്‍വാസികള്‍ക്കും മറ്റും പരിചയപ്പെടുത്തിയാണ് യുവതി സ്വന്തം വീട്ടില്‍ താമസിപ്പിച്ച് വന്നിരുന്നത്.

ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ചത് കൊണ്ട് യുവാവിന് ഇവരുടെ വീട്ടില്‍ പാതിരാത്രിയില്‍ പോലും കടന്നുവരുന്നതിന് തടസം ഉണ്ടായിരുന്നില്ല. 15 കാരിയായ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച് സ്‌കൂളില്‍ കുഴഞ്ഞുവീണതോടെയാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തറിയാന്‍ കാരണമായത്. വിദ്യാര്‍ഥി കുഴഞ്ഞുവീണതോടെ ആവശ്യമായ പരിചരണവും കൗണ്‍സിലിംഗും നല്‍കിയ അധ്യാപികയോടാണ് തനിക്കും 17 കാരിയായ സഹോദരിക്കും നേരിടേണ്ടി വന്ന ക്രൂരമായ പീഡനങ്ങള്‍ തുറന്നുപറഞ്ഞത്'.
             
Jailed | '17 ഉം 15 ഉം വയസുള്ള പെണ്‍മക്കളെ പീഡിപ്പിക്കാന്‍ കിടക്ക വിരിച്ചുകൊടുത്തത് നൊന്തുപ്രസവിച്ച സ്വന്തം മാതാവ് തന്നെ; യുവാവിനെ വീട്ടില്‍ താമസിപ്പിച്ചത് കസിന്‍ ആണെന്ന് പറഞ്ഞ്; 9 മാസങ്ങള്‍ നീണ്ട പീഡനവിവരം പുറത്തുവന്നത് ഇളയപെണ്‍കുട്ടി സ്‌കൂളില്‍ കുഴഞ്ഞുവീണപ്പോള്‍'; കാമുകനും യുവതിയും ജയിലില്‍

ഇതോടെ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത ശേഷം പൊലീസിന് റിപോര്‍ട് നല്‍കുകയായിരുന്നു. ഒരേ കിടക്കയില്‍ വെച്ച് തന്നെ തങ്ങള്‍ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതായി സൂചനകള്‍ പുറത്തുവരുന്നുണ്ട്. പോക്‌സോ നിയമപ്രകാരം കേസെടുത്ത അബ്ദുല്ലത്വീഫിനെയാണ് ആദ്യം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുത്തപ്പോഴാണ് മാതാവാണ് പീഡനത്തിന് ഒത്താശ ചെയ്തതെന്ന് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ മാതാവിനെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.

രണ്ട് കേസുകളിലായാണ് ഇരുവരെയും ബദിയഡുക്ക പൊലീസ് അറസ്റ്റര്‍ ചെയ്തത്. എസ്‌ഐ കെപി വിനോദ് കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് മാതാവിന്റെ കൂടി ഒത്താശ പുറത്തുവന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. മാതാവ് ജയിലില്‍ ആയതോടെ അനാഥരായ രണ്ട് പെണ്‍മക്കളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റിയുടെ സംരക്ഷണതയില്‍ സംരക്ഷണ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവ് ഒമ്പത് വര്‍ഷം മുമ്പുതന്നെ മരണപ്പെട്ടിരുന്നു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Assault, Crime, Molestation, Arrested, Students, Badiyadukka, Assault case; two, including woman jailed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia