Assault | 'മയക്കുമരുന്നിന് അടിമയാക്കി 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു'; 3 പേര്‍ കസ്റ്റഡിയില്‍; പിടിയിലായവരില്‍ ഹണിട്രാപ് കേസില്‍ പ്രതിയായ യുവതിയും
Dec 20, 2022, 12:28 IST
കാസര്‍കോട്: (www.kasargodvartha.com) മയക്കുമരുന്നിന് അടിമയാക്കി 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസില്‍ യുവതിയടക്കം മൂന്ന് പേരെ കാസര്‍കോട് വനിതാ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ യുവതി നേരത്തെ ഹണിട്രാപ് കേസില്‍ അറസ്റ്റിലായിരുന്നു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 19 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.
ആദ്യം ഒരു യുവാവ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മറ്റുപലര്‍ക്കും കാഴ്ചവക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. മംഗ്‌ളുറു, ചെര്‍ക്കള , കാസര്‍കോട്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ട് പോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഏതാനും ദിവസം മുമ്പാണ് ഞെട്ടിക്കുന്ന പീഡനം നടന്നതെന്നാണ് വിവരം.
പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കിയാണ് പീഡിപ്പിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. മയക്കുമരുന്നിന് അടിമയായതിനെ തുടര്‍ന്ന് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടോയെന്നറിയുന്നതിനായി കാസര്‍കോട് വനിതാ പൊലീസ് ഊര്‍ജിതമായി അന്വേഷണം നടത്തി വരികയാണ്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Assault, Crime, Molestation, Complaint, Investigation, Vidya Nagar, Custody, Drugs, Police, Assault case; Three in police custody.
< !- START disable copy paste -->