city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡോക്ടർക്ക് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ഡിവൈ എസ്പിയുടെ മേൽനോട്ടത്തിൽ അന്വേഷണം ഊർജിതമാക്കി

മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 28.02.2022) മുഖം മൂടി ധരിച്ചെത്തിയ അജ്ഞാത സംഘം വീട്ടുവരാന്തയിൽ ഡോക്ടറെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. ഞായറാഴ്ച രാത്രി 11.45 മണിയോടെയാണ് നുള്ളിപ്പാടി കെയർവെൽ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഡോ. ശാബിൽ നാസറിനെ (27) ഒരു സംഘം ആളുകൾ മൊഗ്രാൽ പുത്തൂർ സിപിസിആർഐ ഗസ്റ്റ് ഹൗസിന് സമീപത്തെ വീടിന്റെ മുൻഭാഗത്ത് വെച്ച് ആക്രമിച്ചത്.
                    
ഡോക്ടർക്ക് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ഡിവൈ എസ്പിയുടെ മേൽനോട്ടത്തിൽ അന്വേഷണം ഊർജിതമാക്കി

വീടിന്റെ വാതിൽ അടയ്ക്കുന്നതിനിടെ ഓടിയെത്തിയ മൂന്നംഗ സംഘം വാതിൽ കുത്തിത്തുറന്ന് കത്തി കൊണ്ട് ശാബിലിനെ കുത്തുകയായിരുന്നു. നെഞ്ചിൽ കുത്താനുള്ള ശ്രമം കൈകൊണ്ട് തടുത്തതിനാൽ ഇടുപ്പെല്ലിന് കുത്തേറ്റു.ഗുരുതരമായി പരിക്കേറ്റ ശാബിലിനെ ഉടൻ കാസർകോട്ടും പിന്നീട് മംഗ്ളൂറിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർ അപകടനില തരണം ചെയ്തിട്ടുണ്ട്.

അതേസമയം ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കാസർകോട് ഡിവൈ എസ് പി പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡി വൈ എസ് പിയുടെ സ്‌ക്വാഡും കാസർകോട് ടൗൺ പൊലീസ് ഇൻസ്‌പെക്ടർ പി അജിത് കുമാറുമാണ് കേസ് അന്വേഷിക്കുന്നത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് നിന്ന് പേനാകത്തി ലഭിച്ചെങ്കിലും അത് ആക്രമണത്തിന് ഉപയോഗിച്ചതല്ലെന്നാണ് കരുതുന്നത്. സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരിക്കാമെന്നും കരുതുന്നു.

വീട്ടിൽ സിസിടിവി ഉണ്ടായിരുന്നില്ലെന്നതും ദേശീയപാതയുടെ പണികൾ നടക്കുന്നതിനാൽ റോഡിരികിലെ സിസിടിവികൾ പലതും അഴിച്ചുവെച്ചതും അന്വേഷണത്തിന് വെല്ലുവിളിയാണ്. അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താനാവുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

Keywords: News, Kerala, Kasaragod, Mogral puthur, Police, Crime, Investigation, DYSP, Doctor, Attack, Assault case; police investigates.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia