Police FIR | വ്യാപാരിയെ സ്ഥാപനത്തില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി; 13 പേര്‍ക്കെതിരെ കേസെടുത്തു
Dec 1, 2022, 20:10 IST
ചന്തേര: (www.kasargodvartha.com) വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ച് കയറുകയും ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ 13 പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. പിലിക്കോട് പ്രവര്‍ത്തിക്കുന്ന പോര്‍കലി സ്റ്റീല്‍സ് ഉടമ വെള്ളൂരിലെ ടിവി വിജി ലാലിന്റെ പരാതിയിലാണ് കേസെടുത്തത്.
ഇക്കഴിഞ്ഞ നവംബര്‍ 29ന് രാവിലെ ഒരു സംഘം തൊഴിലാളികള്‍ കടയില്‍ കയറി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. തൊഴിലാളികളായ രാജന്‍, രഘു, ബാലന്‍ തുടങ്ങിയവര്‍ക്കതിരെയും കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Assault, Crime, Police, Assault case; Police FIR against 13.
< !- START disable copy paste -->