നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനെത്തിയ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
Nov 13, 2017, 16:37 IST
കാസര്‍കോട്: (www.kasargodvartha.com 13.11.2017) നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാന്‍ എത്തിയ യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തളങ്കരയിലെ ടി.എ നിസാമുദ്ദീനെ (24)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ചെറുപുഴ കാര്‍ത്തികപുരം തുണ്ടിയില്‍ ഹൗസില്‍ ടി ആര്‍ സനലിനാണ് മര്‍ദനമേറ്റത്.
സനലിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കേസില്‍ തളങ്കരയിലെ മുഹമ്മദ് നസലി(27)നെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. നാട്ടുകാരിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനെത്തിയ സനലിനെ സംഘം തടയുകയും മര്‍ദിക്കുകയായിരുന്നുവെന്നുമാണ് കേസ്.
Keywords: Kasaragod, Kerala, news, Assault, arrest, Police, Crime, Assault case; one more arrested

Related News:
നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനെത്തിയ യുവാവിനെ മര്‍ദിച്ച സംഭവം; ഒരു പ്രതി അറസ്റ്റില്‍
Keywords: Kasaragod, Kerala, news, Assault, arrest, Police, Crime, Assault case; one more arrested